സ്വിറ്റ്സർലൻഡിലെ കഫെയിൽ വെടിവെപ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു

ജനീവ: സ്വിറ്റ്സർലൻഡിലെ കഫെയിൽ അജ്ഞാതൻ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വടക്ക് പടിഞ്ഞാറൻ സ്വിറ്റ്സർലൻഡ് ബേസലിലെ കഫേയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

പ്രാദേശിക സമയം രാത്രി 8.15ന് കഫേ 56ലെത്തിയ രണ്ട് അജ്ഞാതർ പ്രകോപനം കൂടാതെ ആളുകൾക്ക് നേരെ വെടിയുതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പിന്‍റെ കാരണം അറിയില്ലെന്നും അന്വേഷണം ആരംഭിച്ചതായും ബേസൽ പ്രോസിക്യൂട്ടർ മാധ്യമങ്ങളെ അറിയിച്ചു.

പ്രദേശവാസികൾ വൈകുന്നേരം ചെലവഴിക്കാൻ എത്തുന്ന ചെറിയ കഫേയായിരുന്നു ഇത്. മുൻപ് മയക്കുമരുന്ന് കേന്ദ്രങ്ങളുമായി ബന്ധമുള്ള സ്ഥാപനമായിരുന്നു. പിന്നീട് സാധാരണ കഫേ ആക്കി സ്ഥാപന ഉടമ മാറ്റുകയായിരുന്നു.

Tags:    
News Summary - Switzerland Shooting: 2 Killed, 1 Seriously Injured at Basel Cafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.