മുസ്ലിം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തല്‍ ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് കോടതി

സ്ട്രോസ്ബര്‍ഗ്: സ്വിസ് സ്കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നിര്‍ബന്ധമായി ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തല്‍ക്ളാസുകളില്‍ പങ്കെടുക്കണമെന്ന് യൂറോപ്യന്‍ കോടതി. മുസ്ലിം പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തല്‍ പഠിപ്പിക്കുന്നതു  സംബന്ധിച്ച്  തുര്‍ക്കിയില്‍ ജനിച്ച സ്വിസ് ദമ്പതികള്‍ യൂറോപ്യന്‍ കോടതിയില്‍ നല്‍കിയ കേസിലാണ്  വിധി.  വിശ്വാസം പരിഗണിച്ച് തങ്ങളുടെ രണ്ടു  പെണ്‍കുട്ടികളെ നീന്തല്‍ക്ളാസുകളില്‍നിന്ന് ഒഴിവാക്കണമെന്ന് കാണിച്ചാണ് ഹരജി സമര്‍പ്പിച്ചത്.  രക്ഷിതാക്കളെന്നനിലയില്‍ കടമ നിര്‍വഹിക്കാത്തതിന്‍െറ പേരില്‍ 1400 സ്വിസ് ഫ്രാങ്സ് പിഴയടക്കാന്‍ സ്കൂള്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - swiming ban lift in switzeerland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.