അ​ഴി​മ​തി: സു​ഡാ​ൻ മു​ൻ പ്ര​സി​ഡ​ൻ​റി​ന്​ ര​ണ്ടു വ​ർ​ഷം ത​ട​വ്​

ഖ​ർ​ത്തൂം: അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ അ​ൽ ബ​ഷീ​റി​ന്​ സു​ഡാ​ൻ കോ​ട​തി ര​ണ്ടു വ​ർ​ഷം ത​ട​വി​ന്​ ശി​ക്ഷി​ച്ചു. ബ​ഷീ​റി​നെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ൽ ആ​ദ്യ​ത്തെ വി​ധി​യാ​ണി​ത്. 2000​ത്തി​ലെ ദ​ർ​ഫു​ർ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ന്താ​രാ​ഷ്​​ട്ര ക്രി​മി​ന​ൽ കോ​ട​തി ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ യു​ദ്ധ​ക്കു​റ്റം ന​ട​ത്തി​യ​തി​നും വം​ശ​ഹ​ത്യ​ക്കും കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

മൂ​ന്നു പ​തി​റ്റാ​ണ്ട്​ സു​ഡാ​ൻ ഭ​രി​ച്ച ബ​ഷീ​ർ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ രാ​ജി​വെ​ക്കു​ക​യാ​യി​രു​ന്നു. ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന്​ ഒ​രാ​ണ്ടു​തി​ക​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ കോ​ട​തി​വി​ധി​യെ​ന്ന​തും ശ്ര​ദ്ധേ​യം. ഏ​പ്രി​ൽ മു​ത​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണി​ദ്ദേ​ഹം. അ​റ​സ്​​റ്റി​നു​ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​​െൻറ വീ​ട്ടി​ൽ ന​ട​ത്തി​യ ​തി​ര​ച്ചി​ലി​ൽ കോടികൾ മൂല്യമുള്ള വിദേശകറൻസികൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു.

ബ​ഷീ​റി​​െൻറ ഭ​ര​ണ​കാ​ല​ത്ത്​ സു​ഡാ​നെ തീ​വ്ര​വാ​ദ​ത്തി​​െൻറ പ്രാ​യോ​ജ​ക​രാ​യി മു​​ദ്ര​കു​ത്തി​യി​രു​ന്നു. ക്ര​മ​ക്കേ​ടു​കൊ​ണ്ടും യു.​എ​സ്​ ഉ​പ​രോ​ധം ​െകാ​ണ്ടും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക​നി​ല​യും ത​ക​രാ​റി​ലാ​യി. സു​ഡാ​നി​ൽ സൈ​ന്യ​വും ജ​ന​ങ്ങ​ളും യോജിച്ച പരാമാധികാര കൗൺസിലാണ്​ ഭ​രി​ക്കു​ന്ന​ത്.

Tags:    
News Summary - Sudan's ex-president convicted of corruption and money laundering The 75-year-old, who ruled for 30 year, is sentenced to two years in a reform facility rather than a prison, due to his age. Saturday 14 December 2019 11:22, UK Sudan's former president Omar Hassan al Bashir Image: Al Bashir is also wanted by the International Criminal Court (ICC) on charges of war crimes and genocide Why you can trust Sky News Omar al Bashir, the former president of Sudan, has been convicted of corruption and money l

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.