Posted On
date_range Updated On
date_range പൊതുസ്ഥലങ്ങളിലെ അണുനാശിനി പ്രയോഗം കോവിഡിനെ ഇല്ലാതാക്കില്ല -ലോകാരോഗ്യ സംഘടന
ജനീവ: പൊതുസ്ഥലങ്ങളിൽ അണുനാശിനി തളിക്കുന്നത് കോവിഡിനെ ഇല്ലാതാക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഇത് ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
പൊതുസ്ഥലങ്ങളിലും തെരുവുകളിലും അണുനാശിനി തളിക്കുന്നതും പുകയിടുന്നതും കൊണ്ട് കോവിഡില്ലാതാവില്ല. ഇത്തരം സ്ഥലങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റു അവശിഷ്ടങ്ങളും അണുനാശിനിയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
എല്ലാ പ്രതലങ്ങളിലും ഒരുപോലെ അണുനാശിനി തളിക്കുന്നത് ഗുണകരമാവില്ല. രോഗാണുക്കൾ നശിക്കുന്ന സമയം വരെയും അണുനാശിനികൾക്ക് പല പ്രതലങ്ങളിലും നിലനിൽക്കാനാവില്ല. ഇത് മനുഷ്യരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.