മഡ്രിഡ്: എൻകാർണ എയ്ൽസ് എന്ന സ്പാനിഷ് അമ്മൂമ്മ കഴിഞ്ഞ 20 വർഷമായി പേരക്കുട്ടി തയാറാക്കിയ ഡൂഡ്ൽ ഉപയോഗിച്ചാണ് വായിക്കുന്നത്. എട്ടാംവയസ്സിൽ സ്കൂളിൽ പഠനം നിർത്തി തൊഴിലെടുക്കാനിറങ്ങിയതാണ് ഇൗ 74കാരി. അതിനാൽ എഴുതാനോ വായിക്കാനോ പഠിക്കാൻ കഴിഞ്ഞില്ല. സുഹൃത്തുക്കളോടും ബന്ധുക്കളോടും ഫോണിൽ സംസാരിക്കാൻ ഏറെയിഷ്ടമാണെങ്കിലും വായിക്കാനറിയാത്തതിനാൽ അവരുടെ നമ്പറുകൾ തപ്പിയെടുക്കാൻ പറ്റുകയുമില്ല.
11ാം വയസ്സിലാണ് പേരക്കുട്ടി പെഡ്രോ ഒർതേഗ മുത്തശ്ശിയുടെ സങ്കടം മാറ്റിയത്. ഫോൺബുക്കിലെ ഒാരോ നമ്പറിെൻറയും നേരെ ആളുകളുടെ പേരിനു പകരം ഒാർക്കാനെളുപ്പമുള്ള പ്രത്യേക ചിത്രങ്ങൾ വരച്ചുചേർത്തു. ആശുപത്രിയാണെങ്കിൽ അതിെൻറ ചിത്രം വരച്ചുവെച്ചു. അങ്ങനെ മറ്റുള്ളവരുടെ സഹായമില്ലാതെ മുത്തശ്ശി ഫോൺ ചെയ്യാൻ പഠിച്ചു. ഇൗ ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ൈവറലായത്.
സ്പെയിനിൽ ഏഴുലക്ഷത്തോളം പേർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നാണ് കണക്ക്. അതിൽ നാലുലക്ഷം പേർ 70 വയസ്സിനു മുകളിലുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.