സ്പെയിനിൽ ദിവസേനയുള്ള മരണനിരക്ക് വീണ്ടും കുറയുന്നു

മാഡ്രിഡ്: കോവിഡ് വൈറസ് വ്യാപനം തുടരുന്ന സ്പെയിനിൽ ദിവസേനയുള്ള മരണ നിരക്ക് വീണ്ടും കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 523 പേരാണ് മരിച്ചത്.

അതേസമയം, ഇന്നലെ 567 പേരായിരുന്നു മരിച്ചത്. സ്പെയിൻ ആരോഗ്യ മന്ത്രാലയമാണ് ഈ വാർത്ത പുറത്തുവിട്ടത്.

ദിവസേന മൂന്നു ശതമാനം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് മധ്യത്തിൽ ഇത് 20 ശതമാനവും മാർച്ച് അവസാനത്തിൽ 12 ശതമാനവും ആയിരുന്നു.

രാജ്യത്ത് 1,77,633 പേർക്ക് കോവിഡ് വൈറസ് ബാധിച്ചെന്നാണ് റിപ്പോർട്ട്. 18,579 പേർ മരിച്ചു. 7,371 പേരുടെ സ്ഥിതി ഗുരുതരമോ അതീവ ഗുരുതരമോ ആണ്. ചികിത്സയിലായിരുന്ന 70,853 സുഖം പ്രാപിച്ചു.

Tags:    
News Summary - Spain's daily Covid 19 death toll falls again -Indian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.