യുറോപ്പ്​ വിറക്കുന്നു

ബർലിൻ: കനത്ത മഞ്ഞുവീഴ്​ചയെ തുടർന്ന്​ യ​ുറോപ്യൻ രാജ്യങ്ങൾ തണുത്ത്​ വിറക്കുന്നു. ജർമ്മനിയിലും സ്വീഡനിലും മഞ ്ഞുവീഴ്​ച മൂലം റോഡ്​, റെയിൽ ഗതാതഗതം തടസപ്പെടുകയും സ്​കൂളുകൾ അടച്ചിടുകയും ചെയ്​തു. മഞ്ഞ്​ വീഴ്​ചയെ തുടർന്ന്​ പലയിടത്തും കുടുങ്ങി പോയവരെ രക്ഷിക്കാനായി റെഡ്​ ക്രോസും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്​.

ജർമ്മൻ സംസ്ഥാനമായ ബവാരിയയിൽ മഞ്ഞ്​ വീഴ്​ചയെ തുടർന്ന്​ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. വടക്കൻ സ്വീഡനിലും മഞ്ഞ്​ വീഴ്​ചയെ തുടർന്നുണ്ടായ ദുരിതങ്ങൾ തുടരുകയാണ്​. സ്വീഡനിൽ ചുഴലി കൊടുങ്കാറ്റിന്​ സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്​.

ഒാസ്​ട്രിയയിൽ മൂന്ന്​ മീറ്റർ വരെ കനത്തിൽ മഞ്ഞ്​ വീണ്​ റോഡ്​ ഗതാഗതം തടസപ്പെട്ടു. കനത്ത ശൈത്യത്തെ തുടർന്ന്​ ഏഴോളം പേർക്കാണ്​ ഒാസ്​​ട്രിയയിൽ ​ജീവൻ നഷ്​ടമായത്​. സ്വിറ്റ്​സർലാൻഡിലും അതിശൈത്യം കനത്ത നാശനഷ്​ടം വിതക്കുകയാണ്​.

Tags:    
News Summary - Snow brings parts of Europe to standstill-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.