ബോസ്റ്റൺ: വർഷങ്ങൾ പഴക്കമുള്ള ചിത്രങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ലേലത്തിൽ വെക്കുന്നത് സാധാരണയാണ്. എന്നാൽ, പഴക്കം ചെന്നൊരു കേക്ക് കഷണം ലേലം ചെയ്യുന്നുവെന്ന് പറഞ്ഞാൽ ആരും അമ്പരക്കും. എന്നാൽ കേേട്ടാളൂ. വെറും കേക്കല്ലിത്. ബ്രിട്ടീഷ് രാജകുടുംബത്തിലെയാണ്. 1981ൽ ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരെൻറയും വിവാഹത്തിന് ഉണ്ടാക്കിയ കേക്കിെൻറ ഒരു ഭാഗമാണ് 36 വർഷങ്ങൾക്കുശേഷം ലേലത്തിൽ വെച്ചിരിക്കുന്നത്. ചെറിയ പെട്ടിക്കുള്ളിലാണ് കേക്ക്.
പെട്ടിയുെട പുറത്ത് ‘സിഡി, ബക്കിങ്ഹാം പാലസ്, 29 ജൂലൈ 1981എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രാജകുമാരിയുടെയും രാജകുമാരെൻറയും ആശംസാകാർഡും ഇതിനോടൊപ്പമുണ്ട്. ഏകദേശം 800 യു.എസ് ഡോളറാണ് േലലത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. കൂട്ടത്തിൽ ഡയാന രാജകുമാരിയുടെ ബാഗാണ് മറ്റൊരു ശ്രദ്ധേയവസ്തു. ബാഗിന് 12,000 യു.എസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. കേക്കിനും ബാഗിനും പുറെമ, രാജകുടുംബത്തിെൻറ അപൂർവ േഫാേട്ടാകളും കത്തുകളും ലേലത്തിന് െവച്ചിട്ടുണ്ട്. ഡിസംബറിൽ നടക്കുന്ന ലേലത്തിെൻറ നേതൃത്വം യു.എസ് ലേലകമ്പനിക്കാണ്.
1981ജൂൈല 29 നായിരുന്നു ഡയാനയുടെയും ചാൾസിെൻറയും വിവാഹം. ലണ്ടനിലെ സെൻറ് പോൾസ് കത്തീഡ്രലിലായിരുന്നു നൂറ്റാണ്ടിെല വിവാഹമെന്ന് വിശേഷിപ്പിക്കുന്ന മംഗല്യത്തിെൻറ ചടങ്ങുകൾ. ലോകവ്യാപകമായി 75 കോടി ജനങ്ങളാണ് ടെലിവിഷനിലൂടെ വിവാഹദൃശ്യങ്ങൾ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.