യു.എസ്-റഷ്യ ബന്ധം പുതുദിശയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ചക്ക്  തയാറെന്ന് പുടിന്‍

മോസ്കോ: റഷ്യയും യു.എസും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാന്‍ നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ക്ക് തയാറെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ അറിയിച്ചു. ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ ധാരണയിലത്തെിയതെന്ന് റഷ്യന്‍ പാര്‍ലമെന്‍റ് പറഞ്ഞു.  ട്രംപിന്‍െറ വിജയം മറ്റു ലോകരാഷ്ട്രങ്ങള്‍ ആശങ്കയോടെ വീക്ഷിക്കുമ്പോള്‍ യു.എസുമായുള്ള ഭിന്നത പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് റഷ്യ. 
ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതെ സമത്വത്തിലും പരസ്പര ബഹുമാനത്തിലും അടിസ്ഥാനമായ പുതിയ ബന്ധം കെട്ടിപ്പടുക്കാമെന്നും ഇരുനേതാക്കളും ധാരണയിലത്തെി.   ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയിലല്ളെന്നും ചര്‍ച്ചയിലൂടെ മെച്ചപ്പെടുത്താനുള്ള നടപടികള്‍ തേടുമെന്നും പുടിനും ട്രംപും ഉറപ്പുനല്‍കി. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള യു.എസ്-റഷ്യ നയതന്ത്ര ബന്ധവും റഷ്യയും യു.എസും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും  ചര്‍ച്ചചെയ്തു. 

തീവ്രവാദത്തിനെതിരെ ഒന്നിച്ചു പോരാടും. ഭാവിയില്‍ കൂടിക്കാഴ്ച നടത്താനും ഫോണ്‍ബന്ധം തുടരാനും ധാരണയായി. എന്നാല്‍, കൂടിക്കാഴ്ച എന്നു നടക്കുമെന്നതിനെക്കുറിച്ച് സൂചനയില്ല. സിറിയയും സംഭാഷണത്തില്‍ വിഷയമായി. 2017ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് 210 വര്‍ഷം തികയും. 
ജനുവരി 20നാണ് ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേല്‍ക്കുക.  സിറിയ, യുക്രെയ്ന്‍ തുടങ്ങി യു.എസും റഷ്യയും തമ്മില്‍ നിരവധി വിഷയങ്ങളില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. ഇരു രാഷ്ട്രത്തലവന്മാരുടെയും നേതാക്കളുടെയും സ്വരച്ചേര്‍ച്ചയില്ലായ്മയാണ് പല വിഷയങ്ങളിലും ഭിന്നത രൂക്ഷമാക്കിയത്. 
എന്നാല്‍, ട്രംപിന്‍െറ വിജയത്തോടെ യു.എസുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിന്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. പൊതുവേദികളില്‍ പലപ്പോഴും ട്രംപ് ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. 

യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശക്തനായ നേതാവ് ആണ് പുടിനെന്നും ട്രംപ് പ്രഖ്യാപിച്ചതോടെ  യു.എസ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപിന് പുടിനോടുള്ള ആരാധന വെളിപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ പുടിന്‍ ട്രംപിനെ അഭിനന്ദിക്കുകയും ചെയ്തു.

Tags:    
News Summary - Russia Is Mending Ties With US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.