രണ്ടുവര്‍ഷംകൂടി സ്നോഡന് റഷ്യയില്‍ താമസിക്കാന്‍ അനുമതി

മോസ്കോ: സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ യു.എസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ എഡ്വേഡ് സ്നോഡന് രണ്ടുവര്‍ഷത്തേക്കുകൂടി അഭയം നല്‍കാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. ഒൗദ്യോഗിക ഫേസ്ബുക്കിലൂടെയാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. വിവരങ്ങള്‍ ചോര്‍ത്തിയ ചെല്‍സി മാനിങ്ങിന്‍െറ ശിക്ഷ ഇളവു ചെയ്ത റിപ്പോര്‍ട്ടിനുശേഷമാണ് റഷ്യയുടെ പ്രഖ്യാപനം.
ഒബാമ ഭരണകൂടം ശിക്ഷ ഇളവുചെയ്തവരുടെ കൂട്ടത്തില്‍ സ്നോഡന്‍ ഉള്‍പ്പെട്ടിട്ടില്ല. 2013 മുതല്‍ റഷ്യയില്‍ അഭയംതേടിയിരിക്കയാണ് സ്നോഡന്‍. റഷ്യയും യു.എസും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തില്‍ നേരത്തേ ഒരുവര്‍ഷത്തേക്കായിരുന്നു താമസാനുമതി നല്‍കിയത്. മാനിങ്ങിന്‍െറ ശിക്ഷ ഇളവു ചെയ്ത ഒബാമക്ക് സ്നോഡന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

Tags:    
News Summary - Russia Extends Edward Snowden's Asylum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.