റുമേനിയയില്‍ മന്ത്രി രാജിവെച്ചു


ബുക്കറസ്റ്റ്: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍  റുമേനിയന്‍ മന്ത്രി രാജിവെച്ചു. വ്യവസായ വാണിജ്യ സംരംഭകത്വ മന്ത്രിയായ ഫ്ളോറിന്‍ ജെയ്നു ആണ് ഫേസ്ബുക്കിലൂടെ തന്‍െറ രാജി പ്രഖ്യാപിച്ചത്. 

അഴിമതി ആരോപണ വിധേയരായ ഡസന്‍ കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് മാപ്പു നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്ടു ലക്ഷത്തോളം റുമേനിയക്കാര്‍ അണിനിരന്ന വന്‍ റാലി യാണ് നടന്നത്.  1989ല്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍െറ തകര്‍ച്ചക്കുശേഷം ഉണ്ടായ ഏറ്റവും വലിയ അഴിമതി വിരുദ്ധ റാലിയായാണ് കരുതപ്പെടുന്നത്. ധാര്‍മികതയുടെ പേരിലാണ് തന്‍െറ രാജിയെന്ന് ഫ്ളോറിന്‍ പറഞ്ഞു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഴിമതിക്കാര്‍ക്ക് ശിക്ഷയിളവു നല്‍കുന്ന  ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. സോഷ്യല്‍ -ഡെമോക്രാറ്റ് സര്‍ക്കാറില്‍ പ്രധാനമന്ത്രിയായി സോറിന്‍ ഗ്രിണ്ടേന്യു  അധികാരത്തിലേറി ഒരു മാസം മാത്രം പിന്നിടവെയാണിത്. ഉത്തരവിനെ റുമേനിയയുടെ മുതിര്‍ന്ന ജുഡീഷ്യല്‍ വാച്ച്ഡോഗ് ചോദ്യം ചെയ്തിട്ടുണ്ട്.

Tags:    
News Summary - Romania protests grow over corruption decree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.