Posted On
date_range Updated On
date_range ലോകാരോഗ്യ സംഘടനയുടെ അംബാസഡറായി മുഗാബെ; പ്രതിഷേധവുമായി യു.കെ
ലണ്ടൻ: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ഗുഡ്വിൽ അംബാസഡറായി 93കാരനും സിംബാബ്വെയുടെ ഏകാധിപതിയുമായ റോബർട്ട് മുഗാബെയെ നിയമിച്ചതിനെതിരെ യു.കെയുടെ പ്രതിഷേധം. ഡബ്ല്യു.എച്ച്.ഒയുടെ നടപടി ഞെട്ടിക്കുന്നതും നിരാശജനകവുമാണെന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞർ പ്രതികരിച്ചു. ഹൃദ്രോഗം, മസ്തിഷ്കാഘാതം, ആസ്ത്മ എന്നിവക്കെതിരെ ബോധവത്കരണം നടത്താനാണ് മുഗാബെയോട് ഡബ്ല്യു.എച്ച്.ഒ ആവശ്യെപ്പട്ടത്. ഇതിനെതിരെ, നിരവധി അന്താരാഷ്ട്ര സംഘടനകളാണ് രംഗത്തെത്തിയത്. 1980 മുതൽ നാല് ദശാബ്ദത്തോളമായി അധികാരത്തിലിരിക്കുന്ന മുഗാബെ ഭരിക്കുന്ന സിംബാബ്വെ ആരോഗ്യ സൂചികയിൽ താഴോട്ട് പതിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.