യൂറോപ്പിൽ വീണ്ടും സൈബർ ആക്രമണം

ലണ്ടൻ: റഷ്യ, ബ്രിട്ടൻ, യുക്രെയ്​ൻ അടക്കം അഞ്ചു രാജ്യങ്ങളിൽ വാനാക്രിപ്​റ്റ്​ (വാനാക്രി) സൈബർ ആക്രമണം. വൈറസ്​ അതിവേഗം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകളിൽ വ്യാപിക്കുകയാണെന്ന്​ വിദഗ്​ധർ മുന്നറിയിപ്പു നൽകി. യൂറോപ്യൻ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളെല്ലാം സുരക്ഷഭീഷണിയിലാണ്​. ഇന്ത്യയിൽ തൽക്കാലം ഭീഷണിയില്ല​. യുക്രെയ്നിലാണ്​ ഏറ്റവും രൂക്ഷമായ ആക്രമണം. യുക്രെയ്​ൻ നാഷനൽ ബാങ്ക്​ രാജ്യത്തെ ധനകാര്യസ്​ഥാപനങ്ങൾക്ക്​ ജാഗ്രത നിർദേശം നൽകി.

പ്രമുഖ ജർമൻ പോസ്​റ്റൽ ആൻഡ്​​ ലോജിസ്​റ്റിക്​ കമ്പനിയായ ഡ്യൂഷേ പോസ്​റ്റ്​, ബ്രിട്ടീഷ്​ പരസ്യക്കമ്പനിയായ ഡബ്ല്യു.പി.പി എന്നിവിടങ്ങളിലാണ്​ ആക്രമണം റിപ്പോർട്ട്​ ചെയ്​തത്​. തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലയെ ബാധിച്ചതായി പ്രമുഖ അമേരിക്കൻ മരുന്നുനിർമാണ കമ്പനിയായ മെർക്ക്​ ആൻഡ്​​ കമ്പനി ട്വീറ്റ്​ ചെയ്​തു. കമ്പ്യൂട്ടറുകളിൽ കയറി ഫയലുകൾ ലോക്ക്​ ചെയ്യുകയും തുറക്കാൻ ബിറ്റ്​കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയുമാണ്​ വാനാക്രിയുടെ രീതി.

Tags:    
News Summary - Ransomware cyberattack hits Europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.