?????????? ???????????? ????? ??????? ??? 2019? ?????????? ?????? ???????????? ??????? ???????????????

ഫിൻലാൻഡിലെ രാജാ രവിവർമ

ഹെൽസിങ്കി: ലോക പ്രശസ്​തനായ മലയാളി ചിരതകാരൻ രാജാ രവിവർമയുടെ കലാ സൃഷ്​ടികൾക്ക്​ പുതുജീവനേകി ഫിന്‍ലന്‍ഡിലെ മല യാളീ അസോസിയേഷന്‍. തലസ്​ഥാനമായ ഹെൽസിങ്കിയിൽ ‘ഇന്ത്യ ​ഡേ 2019’ എന്ന പരിപാടിയിലാണ്​ മലയാളി അസോസിയേഷൻ അംഗങ്ങൾ നാല ്​ രവിവർമ ചിത്രങ്ങൾ പുനരവതരിപ്പിച്ചത്​. സ്വാതി തിരുനാളിൻെറ കൃതികൾക്ക്​ ഫിന്‍ലന്‍ഡിലെ മലയാളി നര്‍ത്തകികൾ ചുവടുകൾ വെച്ചത്​ വേറിട്ട അനുഭവമായി.

മോഹിനിയാട്ടവും ഭരതനാട്യവും ഇടകലർത്തി രവിവർമ ചിത്രങ്ങളായ പാൽക്കുടമേന്തിയ സ്​ത്രീയും വസന്തസേനയും പൂജയ്​ക്ക്​ പോകുന്ന സ്​ത്രീയും ദമയന്തിയും ഇരുപതിനായിരം പേരടങ്ങുന്ന സദസ്സിനു മുന്നിൽ ചുവടുകൾ വെച്ചു. കേരളത്തിനമ പകർന്ന്​ കഥകളിക്കു സമാനമായ വേഷവിധാനം കൂടെ ചേർന്നപ്പോൾ വേദി വർണാഭമായി.

ഇന്ത്യയിലെ മിക്ക സംസ്​ഥാനങ്ങളിൽനിന്നുമുള്ള കലാകാരന്മാരുടെ ആവിഷ്​കാരങ്ങൾ പരിപാടിക്ക്​ മാറ്റേകി. ഇന്ത്യന്‍അംബാസഡർ വാണി റാവു ഉദ്​ഘാടനം ചെയ്​ത ചടങ്ങില്‍ ഹെല്‍സിങ്കി മേയർ പങ്കെടുത്തു. നാലാം തവണയാണ് ‘ഇന്ത്യ ഡേ’ എന്ന പരുപാടി ഫിന്‍ലാന്‍ഡിൽ അരങ്ങേറുന്നത്.

Tags:    
News Summary - Raje Ravivarma Characters in Finland Malayali Association Programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.