ഏതൻസ്: യുദ്ധമുഖങ്ങളുടെ ദൈന്യത പകർത്തി ലോകത്തിെൻറ ബഹുമതി പിടിച്ചുപറ്റിയ റോയി േട്ടഴ്സ് ഫോേട്ടാഗ്രാഫറും പുലിറ്റ്സർ ജേതാവുമായ യാനിസ് ബഹ്റാകിസ് അന്തരിച് ചു. അർബുദത്തോട് പടവെട്ടിയായിരുന്നു 58ാമത്തെ വയസ്സിൽ അദ്ദേഹം വിടവാങ്ങിയത്. അഫ്ഗാ നിസ്താൻ, ചെച്നിയ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ സംഘർഷത്തിെൻറ ദാരുണമുഖങ്ങൾ ലേ ാകത്തിനുമുന്നിൽ പകർത്തിവെച്ചു. ഇൗജിപ്തിൽ 2011ലെ ജനകീയ വിപ്ലവത്തിെൻറയും കശ്മീർ ഭൂകമ്പത്തിെൻറയും ചിത്രങ്ങൾ എടുത്തു.
2000ൽ സിയറ ലിയോണിൽ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിൽനിന്ന് ഒരിക്കൽ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ ഉറ്റസുഹൃത്തടക്കമുള്ള സഹപ്രവർത്തകരെ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. മണിക്കൂറുകളോളം റോഡരികിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നാണ് യാനിസ് രക്ഷപ്പെട്ടത്. അഭയാർഥികളുടെ ദൈന്യത പകർത്തുന്ന ചിത്രങ്ങൾക്ക് 2016ൽ പുലിറ്റ്സർ പുരസ്കാരം തേടിയെത്തി. എെൻറ ചിത്രങ്ങൾ നിങ്ങളോട് ദുരന്തമുഖങ്ങളെ കുറിച്ച് പറയും. അവിടെ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കുക-ഒരിക്കൽ അദ്ദേഹം അഭിപ്രായപ്പെട്ടു. സിറിയയിലെ അഭയാർഥി പലായനവും അദ്ദേഹത്തിെൻറ കാമറ ഒപ്പിയെടുത്തു.
ബഹ്റാകിസ് പകർത്തിയ മഴയത്ത് കുഞ്ഞിനെയും ചുംബിച്ച് നടക്കുന്ന സിറിയൻ അഭയാർഥിയുടെ ചിത്രം
മാസിഡോണിയൻ അതിർത്തിയിലൂടെ മഴയത്ത് കുഞ്ഞുമകളെയുമെടുത്ത് ചുംബിച്ചുകൊണ്ട് നടക്കുന്ന സിറിയൻ അഭയാർഥി പിതാവിെൻറ ചിത്രമാണ് അതിൽ ഏറ്റവും മികച്ചത്. എലിസബത് ആണ് ഭാര്യ. മകൾ റെബേക. ഗ്രീസിലെ ഏതൻസിൽ ജിനിച്ചുവളർന്ന ബഹ്റാകിസ്1989ലാണ് റോയിേട്ടഴ്സിനായി ചിത്രങ്ങളയക്കുന്നത്. ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഖദ്ദാഫിയുമായി ബന്ധപ്പെട്ട ചിത്രങ്ങളിലൂടെയാണ് തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.