???? ????? ????????? ????? ???????? ????? ????????????

സ്പെയിനിലെ ‘റെഡ് പ്രിൻസസ്’ കോവിഡ് ബാധിച്ച് മരിച്ചു

വാഷിങ്ടൺ: കോവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. രാജകുമാരിയുടെ സഹോദരൻ സിസ്റ്റോ എൻറിക് യു രാജകുമാരനാണ് മരണ വിവരം ഫോസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ ് ഇവർ.

86കാരിയായ രാജകുമാരി ഫ്രാൻസ് രാജാവ് ഫെലിപ്പ് ആറാമന്‍റെ ബന്ധുവാണ്. പാരീസിൽ താമസിച്ചിരുന്ന രാജകുമാരിയുടെ സംസ്കാര ചടങ്ങുകൾ അടുത്ത വെള്ളിയാഴ്ച മാഡ്രിഡിൽ നടക്കും.

1933 ജൂലൈ 28ന് സ്പാനിഷ് രാജകുടുംബത്തിലെ പ്രമുഖരായ ബോർബൻ-പാർമ വിഭാഗത്തിലാണ് മരിയ തെരേസ രാജകുമാരി ജനിച്ചത്. സേവ്യർ രാജകുമാരനും മേഡലിൻ ഡി ബോർബനുമാണ് മാതാപിതാക്കൾ. ഫ്രാൻസിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ, മാഡ്രിഡിലെ കംപ്ലറ്റൻസ് സർവകലാശാലയിൽ സോഷ്യോളജി പ്രഫസറായി.

സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടിയ രാജകുമാരി, തുറന്ന അഭിപ്രായ പ്രകടനം നടത്തുന്നതിലും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. "റെഡ് പ്രിൻസസ്" എന്ന വിളി പേരിലാണ് മരിയ തെരേസ അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസം, ബ്രിട്ടീഷ് രാജകുടുംബത്തിലെ ചാൾസ് രാജകുമാരന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ എലിസബത്ത് രാജ്ഞിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത് വാർത്തയായിരുന്നു.

LATEST VIDEO

Full View
Tags:    
News Summary - Princess Maria Teresa of Spain becomes first royal to die from COVID-19 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.