ലണ്ടൻ: ഡയാന രാജകുമാരിയും ചാൾസ് രാജകുമാരനും തമ്മിലെ വിവാഹമോചനത്തിനിടയാക്കിയ കാര്യങ്ങൾ െവളിപ്പെടുത്താനൊരുങ്ങി സ്വകാര്യ ടെലിവിഷൻ. ചാനൽ ഫോർ ആണ് ഞായറാഴ്ച ഡയാന രാജകുമാരിയുടെ ദാമ്പത്യത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ടേപ്പ് പുറത്ത് വിടാനൊരുങ്ങുന്നത്.
ചാനലിന്റെ നീക്കത്തിനെതിരെ രാജകുടുംബാംഗങ്ങൾ രംഗത്തെത്തി. ചാൾസ് രാജകുമാരനുമായുള്ള വിവാഹം തകർന്നതിലുള്ള സങ്കടങ്ങളും സ്വകാര്യനിമിഷങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുന്നതാണ് സംഭാഷണം.ഡയാനയുടെ അപകട മരണത്തിന്റെ 20–ാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന ഡോക്യുമെന്ററിയിൽ ഉൾപ്പെട്ട ഭാഗങ്ങളാണു ചാനൽ സംപ്രേഷണം ചെയ്യുന്നത്. വിവാഹബന്ധം തകർന്ന 1992–93 കാലത്തു പ്രഭാഷണ പരിശീലകനായ പീറ്റർ സെറ്റ്ലൻ റെക്കോർഡ് ചെയ്തതാണീ സംഭാഷണം. കാമില പാർക്കറുമായുള്ള ചാൾസിന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമായതെന്ന് ഡയാന പറയുന്നു. തന്നിൽ ചാൾസിന് താൽപര്യമില്ലെന്നും ഡയാന സങ്കടപ്പെടുന്നു. രഹസ്യബന്ധം തുടരാനായി ചാൾസിനു പിതാവ് ഫിലിപ്പ് രാജകുമാരൻെറ അനുമതി ലഭിച്ചിരുന്നതായും ഡയാന ആരോപിക്കുന്നു.
ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു ഡയാന സ്പെൻസർ. സമ്പന്നമായ സ്പെൻസർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. വിവാഹശേഷം ഡയാന ധാരാളം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ലോകമാധ്യമങ്ങൾ വിടാതെ പിന്തുടർന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഡയാനയുടേത്. 1996 ഓഗസ്റ്റ് 28 ന് ചാൾസ് രാജകുമാരനിൽ നിന്നും വിവാഹമോചനം തേടി. 1997 ഓഗസ്റ്റ് 31 ന് ഫ്രാൻസിലെ പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന അന്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.