ഹാരി രാജകുമാരനും ഭാര്യയും രാജകീയ പദവികളിൽ നിന്ന്​ പടിയിറങ്ങുന്നു

ലണ്ടൻ: ബ്രിട്ടനിലെ സക്​സസ്​ പ്രഭു ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിലും രാജകീയ അധികാരവും പദവിയും ഉപേക്ഷിക് കുന്നു. വടക്കൻ അമേരിക്കയിൽ കൂടുതൽ സമയം ചെലവഴിക്കാനാണ്​ ദമ്പതികളുടെ തീരുമാനം. ബുധനാഴ്​ചയാണ്​ ബ്രിട്ടനെ ഞെട്ട ിച്ച പ്രഖ്യാപനം പുറത്തു വന്നത്​. രാജകീയ ജീവിതത്തി​േൻറയും കുടുംബത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളുടേയും സമ്മർദ ്ദത്തിലാണ്​ ഹാരി രാജകുമാരനെന്ന്​ വാർത്തകളുണ്ടായിരുന്നു.

ബ്രിട്ടീഷ്​ രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്ന ുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന്​ തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന ്​ ബക്കിങ്​ഹാം പാലസ്​ പുറത്തു വിട്ട പ്രസ്​താവനയിൽ ഹാരി രാജകു​മാരൻ പറയുന്നു. സാമ്പത്തികമായി സ്വതന്ത്രമാവാനാണ ്​ പുതിയ തീരുമാനമെന്നാണ്​ അദ്ദേഹം നൽകുന്ന വിശദീകരണം​.

യു.കെയിലും നോർത്ത്​ അമേരിക്കയിലുമായി സമയം ചെലവഴിക ്കാനാണ്​ അ​ദ്ദേഹം ഉദ്ദേശിക്കുന്നത്​. ഹാരി രാജകുമാരനും സഹോദരൻ പ്രിൻസ്​ വില്ല്യമും വ്യത്യസത വഴികളിലാണെന്നും അവർ തമ്മിലുള്ള ബന്ധത്തിൽ ചില അസ്വാരസ്യങ്ങളുണ്ടെന്നും അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു.

പാപ്പരാസികൾ നിരന് തരം പിന്തുടരുന്നതും മാധ്യമ ശ്രദ്ധയിൽ ജീവിതം മന്നോട്ടു കൊണ്ടുപോകു​ന്നതിലും മേഗൻ മാർക്കിൾ സമ്മർദ്ദം അനുഭവിച്ചതായും വാർത്തകളുണ്ടായിരുന്നു.

Tags:    
News Summary - Prince Harry, Meghan Markle To Step Back As 'Senior' Royal Family Members -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.