പരിഹസിക്കാനായി ബുർഖ ധരിച്ച് പാർലമെന്‍റിലെത്തിയ സെനറ്റംഗത്തിന് വിമർശനം VIDEO

സിഡ്നി: വേഷത്തെ പരിഹസിക്കാനായി ബുർഖ ധരിച്ച് സെനറ്റംഗത്തിന് ആസ്ട്രേലിയൻ പാർലമെന്‍റിന്‍റെ വിമർശനം. ആസ്ട്രേലിയയിലെ വലതുപക്ഷ പാർട്ടി സെനറ്റർ പൗളിൻ ഹാൻസനാണ് കറുത്ത ബുർഖ ധരിച്ച് പാർലമെന്‍റിലെത്തിയത്. ബുർഖ നിരോധിക്കണം എന്നതായിരുന്നു പൗളിൻ ഹാൻസന്‍റെ ആവശ്യം. സെനറ്റിൽ ബുർഖ ധരിച്ചെത്തുകയും നാടകീയമായി വലിച്ചെറിയുകയും ചെയ്ത ഹാൻസന് പക്ഷെ കടുത്ത വിമർശനമാണ് ഉയർന്നത്. ദേശീയ സുരക്ഷക്ക് ഭീഷണിയാണ് എന്നതിനാലാണ് മതപരമായ വേഷം നിരോധിക്കണമെന്ന് ആവശ്യമുയർത്തിയത് എന്നാണ് ഹാൻസന്‍റെ വാദം. ഇത്തരം നാടകങ്ങൾ ഇവിടെ വിലപ്പോകില്ല എന്ന മുന്നറിയിപ്പാണ് ഹാൻസന് ലഭിച്ചത്. 

ഇപ്പോൾ ഭരിക്കുന്ന സർക്കാർ ബുർഖ നിരോധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സെനറ്റ് ലീഡറായ ജോർജ് ബ്രാൻഡിസ് വ്യക്തമാക്കി. ആസ്ട്രേലിയയിൽ ജീവിക്കുന്ന മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിനെതിരെ ബ്രാൻഡിസ്, പൗളിൻ ഹാൻസനെ താക്കീതു ചെയ്തു. 

അഞ്ച് ലക്ഷത്തോളം മുസ്ലിങ്ങൾ വസിക്കുന്ന രാജ്യമാണ് ആസ്ട്രേലിയ. എല്ലാവരും നിയമത്തെ അനുസരിക്കുന്ന നല്ല ആസ്ട്രേലിയക്കാരുമാണ്. അതുകൊണ്ട് താങ്കളും നല്ല ആസ്ട്രേലിയക്കാരിയാകുക -അറ്റോർണി ജനറൽ വ്യക്തമാക്കി.

ഒരു സമുദായത്തെ മുഴുവൻ മുൾമുനയിൽ നിർത്തുകയും അവരുടെ വേഷത്തെ പരിഹസിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ യഥാർഥ സ്വഭാവം വെളിപ്പെടുന്നുവെന്നായിരുന്നു അറ്റോർണി ജനറലിന്‍റെ ആക്ഷേപം. 

Full View
Tags:    
News Summary - Pauline Hanson wears burqa in Australian Senate while calling for ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.