പാരിസ്: ഫ്രാൻസിലെ പാരിസിൽ ബ്രിട്ടീഷ് വിനോദ സഞ്ചാരി അടക്കം ഏഴു പേർക്ക് നേരെ കത്തിയാക്രമണം. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരം. വിനോദ സഞ്ചാരിക്ക് നെഞ്ചിനാണ് പരിക്കേറ്റത്. പ്രകോപനമില്ലാത്തെ ആക്രമണം നടത്തിയ അഫ്ഗാൻ പൗരൻ പിടിയിലായി.
പാരിസിലെ വടക്ക് കിഴക്കൻ പ്രദേശത്തെ കനാലിന്‍റെ തീരത്ത് പ്രാദേശിക സമയം രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കത്തിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചാണ് അക്രമി ആക്രമണം നടത്തിയത്. ദണ്ഡ് വീശി പിന്തുടർന്ന് അക്രമി കത്തി കൊണ്ട് ആളുകളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കൂടുതൽ ആളുകൾക്ക് നേരെ ആക്രമണം നടത്താൻ ശ്രമിച്ച അക്രമിയെ സുരക്ഷാസേനാംഗങ്ങൾ കീഴ് പ്പെടുത്തുകയായിരുന്നു.
പാരിസിൽ നിരവധി തവണ കത്തിയാക്രമണങ്ങൾ നടന്നിട്ടുണ്ട്. ആഗസ്റ്റ് 23ന് യുവാവ് അമ്മയെയും സഹോദരിയെയും കുത്തി കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.