ഒറിഗണ്‍: സ്വവര്‍ഗ്ഗ വിവാഹം ആഘോഷിക്കുന്നതിന് കേക്ക് ഉണ്ടാക്കി കൊടുക്കുവാന്‍ വിസമ്മതിച്ച ബേക്കറി ഉടമകള്‍ 135,000 ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഒറിഗണ്‍ അപ്പീല്‍ കോടതി വിധിച്ചു. 2013 മുതല്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസിലാണ്ബേക്കറി ഉടമകൾക്കെതിരായ വിധി വന്നിരിക്കുന്നത്. റേച്ചൽ -ലോറൽ ബോമാൻ ദമ്പതികൾക്കാണ് വിവാഹദിനത്തിൽ കേക്ക് നിഷേധിച്ചത്.
മെലിസ, ഏരണ്‍ ക്ലിന്‍ എന്നിവരുടെ ഉടമസ്ഥതയിലായിരുന്ന ടംലല ഇേമസല(സ്വീറ്റ് കേക്ക്സ്)എന്ന ബേക്കറി പ്രവര്‍ത്തിച്ചിരുന്നത്. തങ്ങളുടെ മതവിശ്വാസപ്രകാരം സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കാനാവില്ലെന്നു ചൂണ്ടികാട്ടിയാണ് ദമ്പതികളുടെ ആവശ്യം ഇവര്‍ നിരാകരിച്ചത്. വിധിക്കെതിരെ ഒറിഗണ്‍ സുപ്രീംകോടതി അപ്പീല്‍ നല്‍കുമെന്ന് ബേക്കറി ഉടമകള്‍ അറിയിച്ചു. ബേക്കറി ഉടമകൾക്ക് വേണ്ടി കോടതിയില്‍ അമേരിക്കയിലെ പ്രസിദ്ധ ലൊഫേമായ ഫസ്റ്റ് ലിബര്‍ട്ടിയാണ് കോടതിയില്‍ ഹാജരായത്.
എന്നാല്‍ സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് കേക്ക് നിഷേധിച്ചത് അവര്‍ക്ക് മാനസിക സംഘര്‍ഷത്തിന് ഇടയാക്കിയെന്നും, ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിച്ചുവെന്നും ചൂണ്ടികാട്ടിയാണ് കോടതി നഷ്ടപരിഹാരം നല്‍കുവാന്‍ വിധിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.