ലണ്ടൻ: ലോകമെങ്ങും ദുരിതത്തിലാക്കിയ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനായി ലക്ഷക്കണക്കിന് പൗണ്ട് സമാഹരിച്ച മുൻ ബ്രിട്ടീഷ് സൈനികന് ഒരിക്കൽകൂടി ഇന്ത്യയിലെത്താൻ മോഹം. തെൻറ പൂന്തോട്ടത്തിന് ചുറ്റുമായി നടന്ന് ദശലക്ഷക്കണക്കിന് പൗണ്ട് കോവിഡ് പ്രതിരോധത്തിനായി സമാഹരിച്ച ക്യാപ്റ്റൻ ടോം മൂറെ എന്ന 100 വയസ്സുകാരനാണ് രണ്ടാം ലോകയുദ്ധ കാലത്ത് താൻ സേവനമനുഷ്ഠിച്ച രാജ്യം സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്.
ലോക്ഡൗൺ കഴിഞ്ഞശേഷമുള്ള ആഗ്രഹം എന്താണെന്ന ചോദ്യത്തിെൻറ മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 100ാം ജന്മദിനം ആഘോഷിച്ച മൂറെ ഇന്ത്യക്കൊപ്പം ബാർബഡോസും സന്ദർശിക്കാൻ മോഹം പ്രകടിപ്പിച്ചിട്ടുണ്ട്. 1940ൽ ഡ്യൂക് ഒാഫ് വെല്ലിങ്ടൺ റെജിെമൻറിൽ എൻജിനീയറായിരുന്ന മൂറെ ഇന്ത്യയിലും ബർമയിലുമാണ് സേവനം അനുഷ്ഠിച്ചത്.
എൻ.എച്ച്.എസ് ചാരിറ്റികൾക്കായി 33 ദശലക്ഷം പൗണ്ടാണ് മൂറെ സമാഹരിച്ചത്. പൂന്തോട്ടത്തിന് ചുറ്റും നടന്ന് ഫണ്ട് സമാഹരിക്കുന്ന ഇദ്ദേഹത്തിെൻറ വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. ആർമി ഫൗണ്ടേഷൻ കോളജിെൻറ ഓണററി കേണൽ പദവിയും ലണ്ടെൻറ ഫ്രീഡം ഓഫ് ദ സിറ്റി പുരസ്കാരവും ലഭിച്ചു. ഏപ്രിൽ 30ന് 100ാം ജന്മദിനത്തിൽ ഒന്നര ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.