Posted On
date_range Updated On
date_range ന്യൂസിലൻഡിൽ പ്രധാനമന്ത്രിക്ക് കഫേയിൽ പ്രവേശനമില്ല
വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ കോവിഡ് പ്രതിരോധ നടപടികളിൽ ആർക്കും ഇളവു നൽകില്ല. അത് പ്രധാനമന്ത്രിയായാലും ശരി. ശനിയാഴ്ച പ്രധാനമന്ത്രി ജസീന്ത ആർഡേനും പ്രതിശ്രുത വരൻ ക്ലാർക് ഗെഫോർഡും സുഹൃത്തുക്കളും വെല്ലിങ്ടണിലെ കഫേയിൽ എത്തിയപ്പോഴാണ് സംഭവം.
കഫേയിൽ ഇരിക്കാവുന്ന കസ്റ്റമർമാരുടെ പരിധി കഴിഞ്ഞതിനാൽ അവർക്ക് തിരിച്ചു പോരേണ്ടി വന്നു. ന്യൂസിലാൻഡിൽ ലോക്ഡൗണിൽ ഇളവു പ്രഖ്യാപിച്ചതിനാൽ വ്യാഴാഴ്ച മുതൽ നിബന്ധനകൾക്ക് വിധേയമായി കഫേകൾക്ക് പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
സാമൂഹിക അകലം പാലിച്ചു വേണം ആളുകൾ അകത്തിരിക്കാൻ. കഫേയിൽ തിരക്കാണെന്നു കണ്ടതും ജസീന്തയും കൂട്ടരും സ്ഥലം വിട്ടു. അൽപസമയം കഴിഞ്ഞ് തിരക്കൊഴിഞ്ഞപ്പോൾ കഫേ ജീവനക്കാരൻ അവരെ തിരികെ വിളിക്കാൻ നഗരം മുഴുവൻ പരതിയെങ്കിലും കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.