പാരിസ്: രണ്ടു നൂറ്റാണ്ടു മുമ്പ് നെപ്പോളിയെൻറ തലയിൽനിന്ന് വാട്ടർലൂ യുദ്ധഭൂമിയിൽ വീണുപോയ തൊപ്പി നാലു ലക്ഷം ഡോളറിന് ലേലത്തിൽ വിറ്റു. മുൻ ഫ്രഞ്ച് ചക്രവർത്തിയുടെ തൊപ്പി സ്വന്തമാക്കാൻ കൊതിച്ച് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും ഉന്നതർ എത്തിയിരുന്നുവെങ്കിലും യൂറോപ്പിൽനിന്നുള്ള ഒരു വ്യക്തിക്കാണ് അത് നേടാനായത്. എന്നാൽ, ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും പരസ്യമാക്കിയിട്ടില്ല.
1799നും 1815നും ഇടക്കുള്ള ഭരണകാലയളവിൽ സൈനിക വസ്ത്രത്തിനൊപ്പം നെപ്പോളിയൻ അണിഞ്ഞിരുന്നതെന്ന് കരുതുന്ന രണ്ട് അരികുകൾ ഉള്ള തൊപ്പിയാണ് ഇത്. നെപ്പോളിയന് ഇത്തരത്തിലുള്ള 120തോളം തൊപ്പികൾ ഉണ്ടായിരുന്നതായും ഇതിൽ 19 എണ്ണം മാത്രമാണ് അവശേഷിക്കുന്നതെന്നും അവയിൽ ഭൂരിഭാഗവും മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പറയപ്പെടുന്നു.
2014ൽ നടന്ന ലേലത്തിൽ ഇതിൽ ഒരെണ്ണം ദക്ഷിണ കൊറിയൻ വ്യവസായി 20 ലക്ഷം ഡോളർ നൽകി സ്വന്തമാക്കിയിരുന്നു. മൊണോകോ രാജകുടുംബത്തിെൻറ ശേഖരത്തിൽ ഉള്ളതാണ് ഇപ്പോൾ ലേലത്തിൽ പോയ തൊപ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.