ആ​സ്​​ട്രേ​ലി​യ​ൻ ​തീ​ര​ത്ത്​ തി​മിം​ഗ​ല​ങ്ങ​ൾ കൂ​ട്ട​മാ​യി ച​ത്ത​ടി​ഞ്ഞു

മെ​ൽ​ബ​ൺ​: ആ​സ്​​ട്രേ​ലി​യ​യി​ലെ ഹാ​മെ​ലി​ൻ കടൽത്തീരത്ത്​ തി​മിം​ഗ​ല​ങ്ങ​ൾ കൂ​ട്ട​മാ​യി ച​ത്തടിഞ്ഞു. ചെ​റി​യ  ചി​റ​കോ​ടു​കൂ​ടി​യ 150 തി​മിം​ഗ​ല​ങ്ങ​ളി​ൽ 135 എ​ണ്ണ​മാ​ണ്​ വെ​ള്ളി​യാ​ഴ്​​ച ഹാ​മെ​ലി​ൻ ബേ​യി​ൽ​ ച​ത്ത​ത്. 

പടിഞ്ഞാറൻ ആസ്​ട്രേലിയയിലെ പെ​ർ​ത്തി​ൽ നിന്ന്​​ 315 കി​ലോ മീ​റ്റ​ർ തെ​ക്ക്​ ക​ട​ൽ​ത്തീ​ര​ത്തും തി​മിം​ഗ​ല​ങ്ങ​ളി​ൽ ചി​ല​ത്​ വ​ന്ന​ടി​ഞ്ഞി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ആ​റു മ​ണി​യോ​ടെ മ​ത്സ്യ​ത്തൊ​ലാ​ളി​യാ​ണ്​ തിമിംഗലങ്ങളെ ആ​ദ്യം ക​ണ്ട​ത്. 

ഉ​ട​ൻ വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ര​ക്ക​ടി​ഞ്ഞ​വ​യി​ൽ ജീ​വ​നുള്ളവയെ ര​ക്ഷ​പ്പെ​ടു​ത്തി തി​രി​കെ ക​ട​ലി​ലേ​ക്ക്​ അ​യ​ക്ക​​ാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ. അതിൽ 15 തി​മിം​ഗ​ല​ങ്ങ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന് വന്യജ​ീവി ഉദ്യോഗസ്​ഥർ പ​റ​ഞ്ഞു. തി​മിം​ഗ​ല​ങ്ങ​ൾ കൂ​ട്ട​മാ​യി ക​ര​യി​ൽ വ​ന്ന​ടി​ഞ്ഞ​തി​​െൻറ കാ​ര​ണം അ​ജ്ഞാ​ത​മാ​ണ്. 1996ൽ ​ആ​സ്​​ട്രേ​ലി​യ​യി​ലെ ഡ​ൻ​സ്​​ബ​റോ​വി​ലാ​ണ്​ തി​മിം​ഗ​ല​ങ്ങ​ൾ ഇത്തരത്തിൽ കൂ​ട്ട​മാ​യി ക​ര​ക്ക​ടി​ഞ്ഞ​ത്. അ​ന്ന്​ 320 തി​മിം​ഗ​ല​ങ്ങ​ൾ ക​ര​ക്ക​ടി​ഞ്ഞ​തി​ൽ 20 എ​ണ്ണത്തിന്​ മാ​ത്ര​മാ​ണ്​ ജീ​വ​നുണ്ടായി​രു​ന്ന​ത്.

Tags:    
News Summary - More than 130 whales die in mass stranding in Western Australia-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.