വാഷിംഗടൺ: അമേരിക്കയെ പിടിച്ചു കുലുക്കിയ പ്രസിഡന്‍റ് ബിൽ ക്ലിന്‍റൺ- മോണിക്ക ലൈംഗിക വിവാദം രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും വാർത്തയിൽ നിറയുന്നു. ക്ലിന്‍റണുമായുള്ള ബന്ധത്തിന്‍റെ പേരിൽ തന്നെയും കുടുംബത്തെയും വേട്ടയാടിയ അന്നത്തെ അഭിഭാഷകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മോണിക്ക തുറന്നെഴുതിയതോടെയാണ് പുതിയ വിവാദത്തിന് വഴി തുറന്നത്. തന്‍റെ ജീവിതം നരക തുല്യമാക്കിയ മുൻ അമേരിക്കൻ അഭിഭാഷകനും, സോളിസിറ്റർ ജനറലുമായിരുന്ന കെൻസ്റ്റാറിനെതിരെയാണ് മോണിക്കയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ക്രിസതുമസിനായിരുന്നു മോണിക്ക അയാളെ കാണുന്നത്. കെൻ സ്റ്റാർ എന്ന് സ്വയം പരിചയപ്പെടുത്തിയാളെ അറിയാൻ പ്രത്യേകത ഒന്നും മോണിക്കക്ക് ആവശ്യമുണ്ടായിരുന്നില്ല. തന്‍റെ ജീവിതം നശിപ്പിച്ചയാളെ എങ്ങനെ മറക്കുമെന്ന് മോണിക്ക തന്‍റെ ലേഖനത്തിൽ പറയുന്നു. കെൻസ്റ്റാർ തന്നോട് ലൈംഗീക ചുവയോടെ പെരുമാറുകയായിരുന്നെന്നും, അനുവാദമില്ലാതെ തന്‍റെ ശരീരത്തിൽ സ്പർശിച്ചെന്നും മോണിക്ക ലേഖനത്തിൽ പറയുന്നു. പലവട്ടം അയാൾ എന്നോട് ഇംഗിതം വെളിപ്പെടുത്തിയിരുന്നു.
ബിൽ ക്ലിന്‍റണുമായുള്ള തന്‍റെ ബന്ധം പരസ്പര സമ്മതത്തോടെുള്ളതായിരുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും ശക്തനായ അമേരിക്കൻ പ്രസിഡന്‍റിനെ രാഷ്ട്രീയമായി തകർക്കുന്നതിന് എതിരാളികൾ എന്നെ ബലിയാടാക്കുകയായിരുന്നു. കെൻസ്റ്റാറും സംഘവും തന്നെ വേട്ടയാടുകയും ക്ലിന്‍റണുമായുള്ള ബന്ധം തുറന്നു പറയാൻ ഭീഷണിപ്പെടുത്തുകയുമായിരുന്നു. അവരുടെ ലക്ഷ്യം പ്രസിഡന്‍റായിരുന്നു എന്നും മോണിക്ക എഴുതുന്നു.
കെൻസ്റ്റാർ എന്ന പേരിന് വിശേഷണങ്ങളേറെയാണ് അമേരിക്കൻ അഭിഭാഷകൻ എന്നതിലുപരി, അമേരിക്കൻ സോളിസിറ്റർ ജനറലായിരുന്നയാളാണ് കെൻ സ്റ്റാർ അഥവ കെന്നെത്ത് വിൻസ്റ്റൺ സ്റ്റാർ. പ്രസിഡന്‍റ് ക്ലിന്‍റന്‍റെ ഇംപീച്ച്മെന്‍റിന് പിന്നിൽ പ്രവർത്തിച്ച പ്രബലമായ ശക്തിയായിരുന്നു കെൻസ്റ്റാറെന്ന് മോണിക്ക വാനിറ്റി ഫെയറിൽ തുറന്നു പറയുകയാണ്. മീ ടു ക്യാമ്പയിന്‍റെ ഭാഗമായാണ് മോണിക്കയുടെ വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.