കരയണോ ചിരിക്കണോ എന്നറിയില്ല... നേടാനാകില്ലെന്നു കരുതിയ പലതും ഇന്ത്യ കൈവരിച്ചു –മോദി

പാരിസ്: ഒരിക്കലും നേടാനാകാത്തതെന്ന് കരുതിയിരുന്ന പല നേട്ടങ്ങളും ഇന്ത്യ കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ് ര മോദി. ജമ്മു-കശ്​മീരി​​െൻറ പ്രത്യേക പദവി റദ്ദാക്കി.ഇന്ത്യയിൽ താൽക്കാലികമായ ഒന്നിനും ഇനി സ്​ഥാനമില്ലെന്ന്​ കശ്​മീരി​​െൻറ പ്രത്യേക പദവി റദ്ദാക്കിയത്​ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.

മഹാത്​മ ഗാന്ധിയുടെയും ഗൗതമ ബുദ്ധ​​െൻറയും രാമ​​െൻറയും കൃഷ്​ണ​​െൻറയും ജന്മഭൂമിയായ 125 കോടി ജനങ്ങളുടെ രാജ്യത്ത്​ താൽക്കാലികമായി കൊണ്ടുവന്ന നിയമം എടുത്തുകളയാൻ 70 വർഷം വേണ്ടിവന്നു​. ചിരിക്കണോ കരയണോ എന്നെനിക്കറിയല്ല. ഒടുവിൽ രാജ്യം ആ ലക്ഷ്യം കൈവരിച്ചിരിക്കയാണ്.

പൊതുമുതല്‍ കൊള്ളയടിക്കല്‍, സ്വജനപക്ഷപാതം, തീവ്രവാദം പോലുള്ള സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ശക്തമായ നടപടികള്‍ രാജ്യം കൈക്കൊള്ളുകയാണ്. ഇന്ത്യയെ മുന്നോട്ടു നയിക്കുക എന്നതിന് അപ്പുറത്തേക്ക് ഒരു പുതിയ ഇന്ത്യയെ നിർമിക്കുക എന്നതാണ് 2019 തെരഞ്ഞെടുപ്പ് വിജയം തന്നെ ഏൽപിച്ച ഉത്തരവാദിത്തമെന്നും മോദി പറഞ്ഞു. പാരിസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒ.എയര്‍ ഇന്ത്യയുടെ രണ്ട് വിമാനാപകടങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള സ്മാരകവും ഫ്രാന്‍സിലെ സാൻറ്​ ജെര്‍വേയില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ത്രിരാഷ്​ട്ര സന്ദര്‍ശനത്തി​​െൻറ ഭാഗമായാണ് പ്രധാനമന്ത്രി ഫ്രാന്‍സിലെത്തിയത്. ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം യു.എ.ഇയും ബഹ്‌റൈനും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ജി7 ഉച്ചകോടിക്കായി പാരിസിലേക്ക് തന്നെ തിരിച്ചെത്തും.

Tags:    
News Summary - modi visits france -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.