ഉസ്ബകിസ്താന്‍ ഇടക്കാല പ്രസിഡന്‍റിന്  വന്‍ വിജയം


താഷ്കന്‍റ്: ഉസ്ബകിസ്താന്‍ ഇടക്കാല പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൗകത്ത് മിര്‍ ദിയായിഫിന് മികച്ച വിജയം. ഇസ്ലാം കരീമോവിച്ചിന്‍െറ മരണത്തെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്‍റായി ചുമതലയേറ്റ അദ്ദേഹം ഇനി അഞ്ചു വര്‍ഷക്കാലം രാജ്യത്തിന്‍െറ പ്രസിഡന്‍റായി തുടരും. കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പില്‍ അദ്ദേഹത്തിന് 88.6 ശതമാനം വോട്ട് ലഭിച്ചു. മത്സരമില്ലാത്ത ഏക സ്ഥാനാര്‍ഥി വോട്ടെടുപ്പ് സമ്പ്രദായമാണിവിടെ. പ്രസിഡന്‍റ് പദവിയിലത്തെിയ ശൗകത്ത് മിറിനെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ അഭിനന്ദിച്ചു. 

1957ല്‍ സോവിയറ്റ് യൂനിയനില്‍ ജനിച്ച ശൗകത്ത് നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ടെക്നോളജി സയന്‍സില്‍ പിഎച്ച്.ഡി നേടിയ അദ്ദേഹം 1996-2001 കാലത്ത് ജിസാക്ക് മേഖലയുടെ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്. 2003 മുതല്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇസ്ലാം കരീമോവിച്ച് അന്തരിച്ചതോടെയാണ് ഇടക്കാല പ്രസിഡന്‍റ് പദവിയിലത്തെിയത്. 

Tags:    
News Summary - Mirziyaev Declared Winner Of Uzbekistan's Presidential Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.