സിഡ്നി: മെൽബണിെല ഫ്ലിേൻറഴ്സ് സ്ട്രീറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് മനഃപൂർവം കാറിടിച്ചു കയറ്റിയ സംഭവത്തിൽ രണ്ടുപേരെ ആസ്ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്തു. കാർ ഡ്രൈവറും മറ്റൊരാളുമാണ് അറസ്റ്റിലായത്. 32 വയസ്സുള്ള ഡ്രൈവർ അഫ്ഗാൻ സ്വദേശിയാണെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഇന്ത്യക്കാരനുൾപ്പെടെ 19 പേർക്ക് പരിക്കേറ്റിരുന്നു. ജമ്മു-കശ്മീർ സ്വദേശിയായ രോഹിത് കൗറിനാണ് (45) പരിക്കേറ്റത്. മകനുമായി സംസാരിച്ചുനിൽെക്കയാണ് രോഹിതിനെ കാറിടിച്ചത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. തീവ്രവാദ ആക്രമണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാരണവും വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് പ്രധാനമന്ത്രി മാൽകം ടേൺബുൾ ഉത്തരവിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാറിടിച്ചു കയറ്റിയ സംഭവത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഫ്ലിേൻറഴ്സ് സ്ട്രീറ്റ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കാൽനടയാത്രക്കാർക്ക് പ്രത്യേകം നടപ്പാതകളൊരുക്കിയിരുന്നു. നഗരം കനത്ത പൊലീസ് വലയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.