കാറ്റിലോണിയ: സ്വയംഭരണം റദ്ദാക്കിയതിനെതിരെ പ്രതിഷേധം ശക്​തമാവുന്നു

മഡ്രിഡ്​: കാറ്റിലോണിയയുടെ സ്വയംഭരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്​തമാവുന്നു. തീരുമാനം പുറത്തുവന്നയുടൻ ആയിരക്കണക്കിന്​ ആളുകളാണ്​ കാറ്റിലോണിയയുടെ തെരുവുകളിൽ തടിച്ച്​ കൂടിയത്​.  കാറ്റിലോണിയൻ പതാകയുമായി എത്തിയ ജനക്കുട്ടം സെപ്​യിൻ സർക്കാറിനെ ഭയക്കുന്നില്ലെന്നും അറിയിച്ചു. സർക്കാറി​​​​െൻറ പുതിയ തീരുമാന​ത്തോടെ കാറ്റലോണിയൻ പ്രശ്​നം കൂടുതൽ സങ്കീർണമാവുകയാണെന്നാണ്​ റിപ്പോർട്ടുകൾ.

നേരത്തെ ശനിയാഴ്​ച വിളിച്ചുചേർത്ത അടിയന്തര മന്ത്രിസഭ യോഗത്തിൽ കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാൻ തീരുമാനമായിരുന്നു. അടു​ത്ത ശനിയാ​ഴ്​ചയോടെ പ്രവിശ്യ സ്​പെയിനി​​​​​​െൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുമെന്നും പ്ര​ധാ​ന​മ​ന്ത്രി മ​രി​​യാ​നോ രജോയ്​ അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സെപ്​യിനിലെ തെരുവുകൾ വീണ്ടും പ്രതിഷേധങ്ങൾക്ക്​ വേദിയായത്​.

സ്​​പെ​യി​നി​ൽ​നി​ന്ന്​ സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​​​​​​െൻറ ഭാ​ഗ​മാ​യാണ്​ കാ​റ്റ​ലോ​ണി​യ​യി​ൽ ഇൗ​മാ​സം ഒ​ന്നി​നാ​ണ്​ ഹി​ത​പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഹി​ത​പ​രി​ശോ​ധ​ന അ​ന​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്ന്​ കാ​റ്റ​ലോ​ണി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കാ​ർ​ല​സ്​ പു​െ​ജ​മോ​ണ്ട്​ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും സ്​​പാ​നി​ഷ്​ സ​ർ​ക്കാ​ർ വ​ഴ​ങ്ങി​യി​ല്ല.
 

Tags:    
News Summary - Meet the activists fighting for Catalan 'independence'-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.