കോവിഡ് ബാധയെന്ന് സംശയം; ഭാര്യയെ കുളിമുറിയിൽ പൂട്ടിയിട്ടു

വിൽനിയസ് (ലിത്വാനിയ): കോവിഡ്-19 ബാധയെന്ന് സംശയിച്ച് ഭർത്താവ് ഭാര്യയെ കുളിമുറിയിൽ പൂട്ടിയിട്ടു. വടക്കൻ യൂറോപ്യ ൻ രാജ്യമായ ലിത്വാനിയയിലാണ് സംഭവമെന്ന് ഡെയ്​ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

അടുത്തിടെ ഇറ്റലി സന്ദർശിച്ച ചൈനീസ് സ്വദേശിനിയുമായി ഭാര്യ ഇടപഴകിയതാണ് ഭർത്താവിൽ കൊറോണ സംശയമുയർത്തിയത്. കുളിമുറിയിൽ കുടുങ്ങിയ ഭാര്യ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

ഫോണിലൂടെ ഡോക്ടറുടെ ഉപദേശം തേടിയ ശേഷമാണ് താൻ ഭാര്യയെ പൂട്ടിയിട്ടതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. വൈറസ് പകരാതിരിക്കാൻ ഇപ്രകാരം ചെയ്യാൻ ഡോക്ടർ നിർദേശിച്ചത്രെ.

ഭാര്യയെ പിന്നീട് കോവിഡ് പരിശോധനക്ക് വിധേയയാക്കി രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. അതേസമയം, ഭർത്താവിനെതിരെ പരാതിപ്പെടാൻ ഇവർ തയാറായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചൈനീസ് സ്വദേശിയോട് സംസാരിച്ചത് കാരണം തനിക്ക് വൈറസ് പകരാൻ സാധ്യതയുണ്ടെന്ന് ഭാര്യ ഭർത്താവിനോടും മക്കളോടും പറഞ്ഞിരുന്നുവെന്ന് പൊലീസ് വക്താവ് അറിയിച്ചു.

ചൈനക്ക് പിന്നാലെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൊറോണ അതിവേഗം പടരുകയാണ്. കൊറോണയുടെ യൂറോപ്പിലെ പ്രഭവ കേന്ദ്രമായി കരുതുന്ന ഇറ്റലിയിൽ 100ലേറെ പേർ മരിക്കുകയും 3000ലേറെ പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Man locks wife in bathroom thinking she has Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.