2030ഓടെ ആയുര്‍ദൈര്‍ഘ്യം 90 വര്‍ഷമായേക്കാമെന്ന് പഠനം

ലണ്ടന്‍: പല രാജ്യങ്ങളിലും 2030ഓടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കാന്‍ സാധ്യതയുള്ളതായി പുതിയ പഠനം. ഇംപീരിയല്‍ കോളജ് ലണ്ടന്‍, ലോകാരോഗ്യ സംഘടന എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് 2030ഓടെ 35 വ്യവസായിക രാജ്യങ്ങളിലുള്ളവരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ വന്നേക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയത്. 

കൂടുതല്‍ വരുമാനമുള്ള രാജ്യങ്ങളായ യു.എസ്, കാനഡ, യു.കെ, ജര്‍മനി, ആസ്ട്രേലിയ തുടങ്ങി വികസ്വരരാജ്യങ്ങളായ പോളണ്ട്, മെക്സികോ, ചെക്ക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളിലും പഠനം നടത്തിയിരുന്നു. ഇവയിലെല്ലാത്തിലും 2030ഓടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുമെന്നാണ് പഠനം പറയുന്നത്. ദക്ഷിണ കൊറിയയായിരിക്കും ഇതില്‍ മുന്‍പന്തിയില്‍. ദക്ഷിണ കൊറിയയില്‍ 2030ഓടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 90ലധികമായേക്കാം. ഇവിടെ 2030ല്‍ ജനിക്കുന്ന പെണ്‍കുഞ്ഞ് 90.8 വര്‍ഷം വരെ ജീവിച്ചേക്കാം.

ആണ്‍കുട്ടികള്‍ക്ക് ഇത് 84.1 വര്‍ഷമാണ്. 2030ല്‍ ദക്ഷിണ കൊറിയയില്‍ 65 വയസ്സ് പ്രായമുള്ളയാള്‍ക്ക് 27.5 വര്‍ഷം കൂടി അധിക ആയുസ്സുണ്ടാകും. കുട്ടിക്കാലത്തെ നല്ല പോഷകാഹാരം, കുറഞ്ഞ രക്തസമ്മര്‍ദം, കുറഞ്ഞ അളവിലുള്ള പുകവലി, ആരോഗ്യസംരക്ഷണം, വൈദ്യശാസ്ത്രപരമായ അറിവ് എന്നിവയാകാം ദക്ഷിണ കൊറിയയില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ വന്‍ വര്‍ധനവുണ്ടാവാന്‍ കാരണമെന്ന് ഇംപീരിയല്‍ കോളജ് ലണ്ടനിലെ പ്രഫ. മാജിദ് എസ്സാദി അഭിപ്രായപ്പെട്ടു. ലാന്‍സന്‍റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Tags:    
News Summary - life length

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.