സ്റ്റോക്ഹോം: സ്വന്തമായി അന്തർവാഹിനി വികസിപ്പിച്ച വ്യക്തിയെ അഭിമുഖം നടത്തുന്നതിനിടെ ദാരുണമായി കൊലചെയ്യപ്പെട്ട സ്വീഡിഷ് മാധ്യമ പ്രവർത്തക കിം വാളിെൻറ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെടുത്തു. തലയുൾപ്പെടെ അവയവങ്ങളാണ് മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ ലഭിച്ചത്.
ആഗസ്റ്റ് 10നാണ് പീറ്റർ മാഡ്സൺ സ്വന്തമായി വികസിപ്പിച്ച അന്തർവാഹിനിയെ കുറിച്ച് പഠിക്കാനും വ്യക്തിയെ അഭിമുഖം നടത്താനുമായി കിം വാൾ പോയിരുന്നത്. കാണാതായി 12 ദിവസങ്ങൾ കഴിഞ്ഞ് ഇവരുടെ കൈയും കാലും മുറിച്ചുമാറ്റിയ ഉടൽ തീരത്തടിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മാഡ്സണെ അറസ്റ്റു ചെയ്തു. മുങ്ങൽ വിദഗ്ധരുടെ സഹായേത്താടെ നടത്തിയ തിരച്ചിലിൽ കിം വാളിെൻറ വസ്ത്രങ്ങളും മറ്റും കഴിഞ്ഞ ദിവസം കണ്ടെടുത്തു.
ഇതിനടുത്തുനിന്നാണ് തലയും ലഭിച്ചത്. മാഡ്സൺ നിർമിച്ച അന്തർവാഹിനി മുങ്ങിയിരുന്നു. കൊലപ്പെടുത്താനുള്ള കാരണങ്ങൾ അന്വേഷിച്ചുവരുകയാണ്. ന്യൂയോർക് ടൈംസ്, ഗാർഡിയൻ ഉൾപ്പെടെ പ്രശസ്ത മാധ്യമങ്ങൾക്കുവേണ്ടി റിപ്പോർട്ടുകൾ തയാറാക്കിയിരുന്ന മാധ്യമ പ്രവർത്തകയായിരുന്നു കിം വാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.