ലണ്ടൻ: ലോകത്താകമാനം അളവുതൂക്കത്തിെൻറ അളവുകോലായ കിലോഗ്രാമിന് പുതിയ ശാസ്ത്രീയ നിർവചനം. ഫ്രാൻസിലെ അളവുതൂക്ക അന്താരാഷ്ട്ര ബ്യൂറോയിൽ സിലിണ്ടർ രൂപത്തിലുള്ള പ്ലാറ്റിനം ലോഹക്കൂട്ടായി സൂക്ഷിച്ചിരിക്കുന്ന ഇൻറർനാഷനൽ പ്രോേട്ടാടൈപ് ഒാഫ് ദ കിലോഗ്രാം (െഎ.പി.കെ) ആണ് 130 വർഷമായി കിലോഗ്രാമിെൻറ അടിസ്ഥാനമായി കണക്കാക്കുന്നത്.
ഇതിനുപകരം പ്ലാങ്ക് സ്ഥിരാങ്കം ആയിരിക്കും ഇനി കിലോഗ്രാമിന് അടിസ്ഥാനം. ക്വാണ്ടം ഫിസിക്സിെൻറ അടിസ്ഥാന സ്ഥിരാങ്കമാണിത്. െഎ.പി.കെയുടെ സ്ഥിരത സമാന സാധനങ്ങളുമായുള്ള താരതമ്യത്തിലൂടെ സ്ഥിരീകരിക്കുന്നത് സങ്കീർണവും കൃത്യതയില്ലാതിരിക്കാൻ സാധ്യതയുള്ളതുമായ പ്രക്രിയയായിരുന്നെങ്കിൽ പ്ലാങ്ക് സ്ഥിരാങ്കം ഏതു സാഹചര്യത്തിലും എവിടെയും കൃത്യതയോടെ ഉപയോഗിക്കാവുന്നതാണ്.
ഫ്രാൻസിലെ വാഴ്സെയ്ൽസിൽ അളവുതൂക്ക അന്താരാഷ്ട്ര ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അളവുതൂക്ക പൊതുസമ്മേളനത്തിലാണ് ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഏകക സംവിധാനത്തിെൻറ ഏഴ് അടിസ്ഥാന ഏകകങ്ങളിൽ മറ്റു മൂന്നെണ്ണത്തിെൻറ നിർവചനങ്ങളിലും മാറ്റമുണ്ട്. ആംപയർ (വൈദ്യുതിപ്രവാഹം), കെൽവിൻ (താപനില), മോൾ (രാസപദാർഥം) എന്നിവയുടെ നിർവചനങ്ങളിലാണ് കിലോഗ്രാമിനൊപ്പം മാറ്റം വന്നത്. അന്താരാഷ്ട്ര അളവുതൂക്കദിനമായ 2019 മേയ് 20നാണ് പുതിയ നിർവചനങ്ങൾ പ്രാബല്യത്തിൽ വരുക. മാറ്റം നിത്യോപയോഗത്തിൽ പ്രതിഫലിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.