ലണ്ടൻ: കഠ്വ, ഉന്നാവ് സംഭവങ്ങൾക്കെതിരെ രാജ്യാതിർത്തി കടന്നും പ്രതിഷേധം പുകയുന്നു. തെൻറ രാജ്യത്ത് രണ്ട് നിഷ്ഠുരമായ കൊലപാതകങ്ങൾ നടന്നിട്ടും നിശ്ശബ്ദത തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് ലണ്ടനിൽ പ്രതിഷേധമുയർന്നത്. കഠ്വ പെൺകുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്ളക്സും മോദിയ്ക്ക് സ്വാഗതമില്ലെന്ന തലവാചകവുമായാണ് പ്രതിഷേധം നടന്നത്. ലണ്ടന്‍ നഗരത്തിലൂടെ ഒരു വാഹനം തന്നെ ഈ ഫ്ളക്സുമായി ഓടിയിരുന്നു. ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
‘കൊലയാളി മോദി തിരിച്ചുപോകൂ, ഞങ്ങൾ മോദിയുടെ വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും രാഷ്ട്രീയത്തിന് എതിരാണ്’ എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ഡൗണിങ് സ്ട്രീറ്റിനും ബ്രിട്ടീഷ് പാർലമെൻറിനും പുറത്ത് ജനം മോദിക്കെതിരെ അണിനിരന്നത്.
വർധിച്ചുവരുന്ന സ്ത്രീപീഡനങ്ങൾക്കെതിരെ ഇന്ത്യൻ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് നീതി അന്യമാകുകയാണെന്നും ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് അഭിഭാഷകൻ നവീന്ദ്ര സിങ് ചൂണ്ടിക്കാട്ടി. നാലുവർഷമായി മോദി ഭരിക്കുന്നു. എന്നാൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനക്കേസുകളിൽ അദ്ദേഹത്തിെൻറ നയം മാറിയിട്ടില്ലെന്നും സിങ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയായ ശേഷം മോദി രണ്ടാംതവണയാണ് ബ്രിട്ടനിലെത്തുന്നത്. ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ പീഡനങ്ങൾ വർധിക്കുന്നത് ഇന്ത്യയെ ഭിന്നിപ്പിക്കുമെന്ന് ഭയക്കുന്നതായി പ്രതിഷേധകർ വിലയിരുത്തി.
യു.കെയിലെ ഇന്ത്യന്‍ സമൂഹത്തെക്കൂടാതെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സ്ത്രീകള്‍ക്കും, ദലിത്, മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങളില്‍ മോദി നേരിട്ട് മറുപടി പറയണമെന്നാണ് ഇവരുടെ ആവശ്യം.ബ്രിട്ടീഷ് വിമന്‍ ഓര്ഗനൈസേഷന്, കാസ്റ്റ് വാച്ച് യു.കെ, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധ രംഗത്തുള്ളത്. ‘ബലാത്സംഗ സംസ്കാരം’, ‘ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള സംരക്ഷണം’ എന്നിവയെ എതിര്‍ത്തുകൊണ്ട് മോദിക്ക് കത്തുനല്കാനും 50 വനിതാ ആക്ടിവിസ്റ്റുകളും വിദ്യാഭ്യാസ രംഗത്തുള്ളവരും പദ്ധതിയിട്ടിട്ടുണ്ട്.
ന്യൂയോർക്കിലും പ്രതിഷേധം
ന്യൂയോർക്: പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് നീതിതേടി ന്യൂയോർക്കിൽ വൻ പ്രതിഷേധപ്രകടനം നടന്നു. പുരോഗമന ഹിന്ദുവിഭാഗം, 20ലേറെ അഭിഭാഷക^പൗരാവകാശ സംഘങ്ങൾ, വിവിധ വനിത, പൗര സംഘടനകൾ എന്നിവരുൾപ്പെട്ട സാധന എന്ന കൂട്ടായ്മയാണ് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്. നഗരത്തിലെ പ്രശസ്തമായ യൂനിയൻ സ്ക്വയർ പാർക്കിെല ഗാന്ധി പ്രതിമക്കു സമീപത്ത് തിങ്കളാഴ്ചയാണ് പ്രതിഷേധം നടന്നത്. കഠ്വ പെൺകുട്ടിയുടെ ചിത്രവുമേന്തിയായിരുന്നു റാലി. റാലിയിൽ പെങ്കടുത്തു സംസാരിച്ചവർ പീഡനത്തിനിരയായ പെൺകുട്ടികൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചു.
പീഡനത്തിനിരയായ പെൺകുട്ടികളുടെ കുടുംബത്തിന് എത്രയുംപെെട്ടന്ന് നീതി ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. റാലി ഒരു തുടക്കം മാത്രമാണെന്നും റാലിയിൽ പെങ്കടുത്ത സംഘടനകളിലൂടെ 10,000 ഡോളർ സ്വരൂപിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇൗ തുക കഠ്വ, ഉന്നാവ്, സൂറത്ത് എന്നിവിടങ്ങളിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ കുടുംബത്തിനു നൽകുമെന്നും ‘സാധന’യുടെ ബോർഡ് അംഗവും റാലിയുടെ സംഘാടകയുമായ സുനിത വിശ്വനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.