ലണ്ടൻ: കാൾ മാർക്സിെൻറ ലണ്ടനിലെ ശവകുടീരത്തിനുനേരെ ആക്രമണം. ശവകുടീരത്തിൽ സ് ഥാപിച്ചിരുന്ന ശിലാഫലകം തകർക്കാനാണ് ശ്രമമുണ്ടായത്. ചുറ്റിക കൊണ്ടുള്ള അടിയിൽ ഫലകത്തിന് കേടുപാട് പറ്റിയിട്ടുണ്ട്.
ലണ്ടനിലെ പ്രശസ്തമായ ഹൈഗേറ്റ് സെമിത്തേരിയിലാണ് ജർമൻ രാഷ്ട്രീയ ചിന്തകൻ കാൾ മാർക്സിെൻറ ശവകുടീരമുള്ളത്. ‘ഗ്രേഡ് ഒന്ന്’ പരിഗണനയുള്ള സ്മാരകമാണ് മാർക്സിെൻറ ശവകുടീരം.
ഇവിടെ ഇതിനുമുമ്പും ആക്രമണമുണ്ടായിട്ടുണ്ടെന്ന് ഫ്രണ്ട്സ് ഒാഫ് ഹൈഗേറ്റ് സെമിത്തേരി ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടിവ് ഇയാൻ ഡുംഗവെൽ പറഞ്ഞു. 1970 ൽ പൈപ്പ്ബോംബ് വെച്ച് സ്മാരകം നിശ്ശേഷം തകർക്കാൻ നീക്കമുണ്ടായി. അടുത്തിടെ പെയിൻറ് ഒഴിച്ച് വൃത്തികേടാക്കിയിരുന്നു. സ്മാരകത്തിനു മുകളിലെ മാർക്സ് പ്രതിമയുടെ കഴുത്തിൽ കുരുക്ക് ഇട്ട സംഭവവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.