ബർലിൻ: ലോകംകണ്ട മികച്ച ദാർശനികനും ചിന്തകനും സാമ്പത്തിക വിദഗ്ധനുമായ കാൾ മാർക്സിെൻറ 200ാം ജന്മദിനമാണിന്ന്. 1818 മേയ് അഞ്ചിന് ജർമനിയിലെ ട്രിയറിലാണ് മാർക്സ് ജനിച്ചത്. ആഘോഷത്തിെൻറ ഭാഗമായി ട്രിയറിൽ ചൈന നിർമിച്ച മാർക്സിെൻറ കൂറ്റൻ വെങ്കലപ്രതിമ ഇന്ന് അനാവരണം ചെയ്യും. ചൈനീസ് കലാകാരൻ വു വീഷാൻ ആണ്18 അടി ഉയരമുള്ള പ്രതിമ നിർമിച്ചത്. 2.3 ടൺ വെങ്കലമാണ് നിർമാണത്തിന് ഉപയോഗിച്ചത്. അനാവരണ ചടങ്ങിൽ യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ജീൻ ക്ലോഡ് ജങ്കാർ, ജർമൻ സോഷ്യൽ ഡെമോക്രാറ്റ് നേതാവ് ആൻഡ്രിയ എന്നിവർ സംസാരിക്കും. ജർമനിക്ക് ചൈനയുടെ സമ്മാനം കൂടിയാണീ പ്രതിമ.
നേരത്തേ, മാര്‍ക്സിെൻറ ജന്മദിനാഘോഷപരിപാടിയോടനുബന്ധിച്ച് ട്രാഫിക് ലൈറ്റുകള്‍ക്ക് മാറ്റം വരുത്തിയിരുന്നു ട്രിയർ നഗരം. ലൈറ്റുകള്‍ തെളിയുമ്പോള്‍ മാര്‍ക്‌സ് നടക്കുന്നതും കൈവിരിച്ച് നടക്കുന്നതുമായ ചിത്രങ്ങൾ സിഗ്നലിൽ തെളിയിച്ചായിരുന്നു പരിഷ്കാരം. ആഘോഷത്തിെൻറ ഭാഗമായി മാർക്സിെൻറ ചിത്രം പതിച്ച പൂജ്യമെന്ന് രേഖപ്പെടുത്തിയ യൂറോ നോട്ടുകൾ മൂന്നു രൂപക്ക് വിൽക്കും. യഥാർഥ യൂറോ നോട്ടിനെ പോലെ തോന്നിക്കുന്ന ഇവ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം വിൽക്കും. മാർക്സിെൻറ പേരിൽ നിരവധി പ്രതിമകളും സ്കൂളുകളും ചത്വരങ്ങളും തെരുവുകളും ജർമനിയുടെ കിഴക്കൻ^പടിഞ്ഞാറൻ മേഖലകളിലുണ്ടായിരുന്നു. യൂറോപ്പിൽ കമ്യൂണിസത്തിെൻറ തകർച്ചയും 1989ലെ ബെർലിൻ മതിലിെൻറ പതനവും വന്നതോടെ അതെല്ലാം നഷ്ടമായി. പിന്നീട് മാർക്സിെൻറ പേര് മാറ്റിയെഴുതി. കാൾ മാക്സ് ചത്വരം പിന്നീട് മാർക്കറ്റ് സ്ക്വയർ ആയി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.