വിക്ടോറിയ (ഹോേങ്കാങ്): ഹോേങ്കാങ്ങിെൻറ ആദ്യ വനിത ചീഫ് എക്സിക്യൂട്ടിവായി കാരി ലാമിെന തെരഞ്ഞെടുത്തു. 59കാരിയായ ലാമിന് ചൈന വൻ പിന്തുണ നൽകിയിരുന്നു.
1200 അംഗങ്ങളുള്ള തെരെഞ്ഞടുപ്പ് കമ്മിറ്റിയാണ് ലാമിനെ തെരഞ്ഞെടുത്തത്. ഇവരിലധികം പേരും ബെയ്ജിങ് അനുകൂലികളാണെന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഹോേങ്കാങ്ങിലെ 73 ലക്ഷം ജനങ്ങളെയല്ല പ്രതിനിധാനംചെയ്യുന്നെതന്ന് വിമർശനമുയർന്നു. 1194 അംഗങ്ങൾ സമ്മതിദാനാവകാശം രേഖെപ്പടുത്തിയപ്പോൾ ലാം 772 വോട്ടുകൾ നേടി. ഹോേങ്കാങ് ചൈനയുടെ ഭാഗമാണെങ്കിലും സ്വയംഭരണാവകാശവും നിലനിൽക്കുന്നുണ്ട്.
രാജ്യത്ത് നിരവധി വിഭജനങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത് ജനങ്ങളെ നിരാശയിലാഴ്ത്തിയതായും താൻ മുഖ്യ പ്രാമുഖ്യം നൽകുന്നത് ഭിന്നിപ്പില്ലാതാക്കാനാകുമെന്നും തെരഞ്ഞെടുക്കപ്പെട്ടശേഷം ലാം പറഞ്ഞു. മാധ്യമസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം എന്നീ മൂല്യങ്ങൾ നിലനിർത്തുമെന്നും ലാം ഉറപ്പുനൽകി.
ജൂൈലയിൽ സ്ഥാനമൊഴിയുന്ന സിവൈ ലീയൂങ്ങിെൻറ ഒഴിവിലേക്കാണ് ലാം തെരഞ്ഞെടുക്കപ്പെട്ടത്. അഭിപ്രായ വോെട്ടടുപ്പിൽ ലാമിെൻറ പ്രധാന എതിരാളിയായിരുന്ന മുൻ സാമ്പത്തികകാര്യ മേധാവി ജോൺ സാങ്ങിനായിരുന്നു ജനങ്ങൾ കൂടുതൽ പിന്തുണയറിയിച്ചത്. 365 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.