അസാൻജിന്​ പ്രത്യേക പരിഗണന നൽകില്ല -ആസ്​ട്രേലിയ

മെൽബൺ: ജൂലിയൻ അസാൻജിന്​ സ്വന്തം പൗരനെന്ന നിലക്ക്​ പ്രത്യേക പരിഗണന നൽകില്ലെന്ന്​ ആസ്​ട്രേലിയൻ പ്രധാനമന്ത്രി സ്​കോട്​ മോറിസൺ. നാടുകടത്തൽ യു.എസിനെ സംബന്ധിക്കുന്ന വിഷയമാണെന്നും മറ്റ്​ രാജ്യങ്ങളിൽ വിഷമവൃത്തത്തിൽപെട്ട ഏതൊരു പൗരനും നൽകുന്ന പരിഗണന മാത്രമേ അസാൻജും അർഹിക്കുന്നുള്ളൂവെന്നും മോറിസൺ വ്യക്തമാക്കി.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ്​ മോറിസൺ മാധ്യമങ്ങളോട്​ സംസാരിച്ചത്​. ബലാത്സംഗക്കേസിൽ തടവു ശിക്ഷക്കു വിധിക്കപ്പെട്ട അസാൻജ്​ 2012ൽ ജാമ്യ വ്യവസ്​ഥകൾ ലംഘിച്ച്​ എക്വഡോർ എംബസിയിൽ അഭയം തേടിയതിനാണ്​ അറസ്​റ്റ്​ ചെയ്​തത്​. 2010ൽ സുപ്രധാന സൈനിക രഹസ്യ രേഖകൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട്​ യു.എസ്​ അസാൻജിനെതിരെ കുറ്റം ചുമത്താൻ കാത്തിരിക്കയാണ്​. മേയ്​ രണ്ടിന്​ ഇൗ കേസിൽ വീണ്ടും വാദം കേൾക്കും.

Tags:    
News Summary - Julian Assange's arrest - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.