ഇറ്റലിയിൽ കോവിഡ് മരണം 30,000 കടന്നു

റോം: ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കടന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതും ഇറ്റലിയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 243 പേർ മരണപ്പെടുകയും 1,327 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,17,185 ആയി. 

ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇറ്റലി. അമേരിക്കയും യു.കെയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. അമേരിക്കയിൽ 78,616 പേരും യു.കെയിൽ 31,241 പേരുമാണ് മരിച്ചത്. 

സ്പെയിൻ- 26,299, ഫ്രാൻസ്- 26,230, ജർമനി- 7,510 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

Tags:    
News Summary - Italy death toll tops 30,000, highest in EU -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.