റോം: ഇറ്റലിയിൽ കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 631ആയി ഉയർന്നു. രോഗ ബാധ മൂലമുള്ള മരണനിരക്ക് 36 ശതമാ നമായി ഉയർന്നുവെന്ന് സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു. രാജ്യത്ത് 10,149 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. രോഗം പിടികൂടുന്നവരുടെ എണ്ണത്തിൽ 10.7ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 877 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച ഇത് 733 ആയിരുന്നു. 20 പ്രവിശ്യകളിലും രോഗവ്യാപനമുണ്ടായി.
കൊറോണ വൈറസ് യൂറോപ്പിൽ ഏറ്റവുമധികം ബാധിച്ചത് ഇറ്റലിയെയാണ്. ചൈനക്ക് ശേഷം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതും ഇറ്റലിയിലാണ്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം അടച്ചിട്ടുണ്ട്. ആറു കോടി ജനങ്ങൾക്കാണ് ഇറാൻ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
ജനങ്ങളോട് വീടിനകത്ത് കഴിയാനും പ്രധാനമന്ത്രി നിർദേശം നൽകി. പൊതുപരിപാടികൾ അനുവദിക്കില്ല. വിവാഹ, മരണാനന്തര ചടങ്ങുകളും മൂന്നാഴ്ചത്തേക്ക് നിരോധിച്ചു. ഏപ്രിൽ മൂന്നുവരെയാണ് നിയന്ത്രണം. നേരത്തേ, സ്കൂളുകളും കോളജുകളും തിയറ്ററുകളുമെല്ലാം അടച്ചിട്ടിരുന്നു. ബാറുകളും റസ്റ്റാറൻറുകളും അടക്കണമെന്നും നിർദേശം നൽകി. സർക്കാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാത്രമാണ് പുറത്തുേപാകാൻ അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.