ലണ്ടൻ സ്​ഫോടനത്തി​െൻറ ഉത്തരവാദിത്വം ​െഎ.എസ്​ ഏറ്റെടുത്തു

ലണ്ടൻ: ലണ്ടനിലെ തുരങ്ക റെയിൽപാതയിലെ മെട്രോ സ്​​ഫോടനത്തി​​െൻറ ഉത്തരവാദിത്തം ഇസ്ലാമിക്​ സ്​റ്റേറ്റ്​  ഏറ്റെടുത്തു. ​െഎ.എസി​​േൻറതെന്ന്​ അവകാശപ്പെടുന്ന പേജുകളിലൊന്നാണ്​​ സ്​ഫോടനത്തി​​െൻറ ഉത്തരവാദിത്വം ഏറ്റെടുത്തുള്ള കുറിപ്പ്​ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്​. റെയിൽവേ തുരങ്കപാതയിലുണ്ടായ സ്​ഫോടനം നടത്തിയത്​ ​തങ്ങളുടെ യൂണിറ്റുകളിലൊന്നാണെന്നാണ്​ ​െഎ.എസ്​ അറിയിച്ചിരിക്കുന്നത്​.

ലണ്ടനിലെ തുരങ്ക റെയിൽപാതയിലെ മെട്രോ ട്രെയിനിൽ ശനിയാഴ്​ച ഉണ്ടായ സ്ഫോടനത്തിൽ 22 പേർക്ക്​ പരിക്കേറ്റിരുന്നു. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൺസ് ഗ്രീൻ സ്​റ്റേഷനിലെത്തിയ ട്രെയിനിൽ രാവിലെ എട്ടുമണിയോടെയാണ്​ സ്ഫോടനമുണ്ടായത്. തിരക്കേറിയ സമയത്ത്​ നടന്ന സഫോടനത്തിൽ ഭൂരിപക്ഷം പേർക്കും  മുഖത്താണ്​ പൊള്ളലേറ്റത്​. ചിലർക്ക്​ തിക്കിലും തിരക്കിലും പെട്ടാണ്​ പരിക്ക്​. 

Tags:    
News Summary - Isis claims responsibility for London bombing attack-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.