അലാസ്കയിൽ സ്വകാര്യ വിമാനം തകർന്ന് വീണ് പൈലറ്റടക്കം എട്ട് പേർ കൊല്ലപ്പെട്ടു

അലാസ്ക: അമേരിക്കയിൽ സ്വകാര്യ വിമാനം തകർന്ന് വീണ് രണ്ട് പൈലറ്റടക്കം എട്ട് പേർക്ക് ദാരുണാന്ത്യം. ആങ്കറേജിൽ നിന്ന് കേപ് ന്യൂവന്‍ഹാമിലേക്ക് പോയ സെക്യൂരിറ്റി ഏവിയേഷന്‍റെ ഉടമസ്ഥതയിലുള്ള സെസ്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ പടിഞ്ഞാറൻ അലാസ്കയിലെ വിദൂരമേഖലയിലാണ് അപകടം ഉണ്ടായത്. അപകടം ഒദ്യോഗികമായി അലാസ്കൻ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേപ് ന്യൂവൻഹാം വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്ന് വീണത്. അപകടത്തിന് പിന്നാലെ എൻ.ടി.എസ്.ബി അലാസ്ക സ്റ്റേപ്പ് ട്രൂപ്പേഴ്സ് റെസ്ക്യൂ കോർഡിനേഷൻ സെന്‍റർ തുടങ്ങിയവർ മേഖലയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വിമാനത്തിൽ രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അതേ സമയം മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം എൻ.ടി.എസ്.ബി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

Tags:    
News Summary - Eight people, including the pilot, were killed in a private plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.