തെഹ്റാൻ: ജിബ്രാൾട്ടർ തീരം വിട്ട ഇറാൻ കപ്പൽ ഗ്രേസ്-1 പിടിച്ചെടുക്കാൻ വീണ്ടും ശ്രമിക് കരുതെന്ന് അമേരിക്കക്ക് ഇറാെൻറ മുന്നറിയിപ്പ്. ഔദ്യോഗിക സംവിധാനങ്ങൾ വഴി അമേരിക ്കൻ അധികൃതർക്ക് ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ വക ്താവ് അബ്ബാസ് മൂസവി പറഞ്ഞു. കപ്പൽ പിടിെച്ചടുക്കുന്നതുപോലുള്ള അബദ്ധം ചെയ്താൽ ഗുരുതര പ്രത്യാഘാതമുണ്ടാകും -മൂസവി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ഇറാൻ പിടികൂടിയ ബ്രിട്ടെൻറ സ്റ്റെന ഇംപേറോ കപ്പൽ വിട്ടയക്കുന്നതും ഗ്രേസ്-1െൻറ മോചനവും തമ്മിൽ ബന്ധമുണ്ടെന്ന ഊഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. പിടികൂടിയ രണ്ട് കപ്പലുകളും തമ്മിൽ ഒരു ബന്ധവുമില്ല.
കടൽയാത്ര നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് കപ്പൽ പിടികൂടിയത്. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം പൂർത്തിയാകുന്നമുറക്ക് കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൂസവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.