സിഡ്നി: ആസ്േട്രലിയയിലെ മൂണെ ബീച്ചിൽ അവധി ആഘോഷത്തിനെത്തിയ രണ്ട് തെലങ്കാന സ്വ ദേശികൾ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ഒരാളെ കാണാതായി. ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിക്കാനിറങ്ങിയവരാണ് അപകടത്തിൽപെട്ടത്. കുട്ടിയെ സുരക്ഷ വിഭാഗം രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നൽഗോണ്ട ജില്ലയിലെ രണ്ടുപേരും ഹൈദരാബാദിലെ ബെൽ ഏരിയയിൽനിന്നുള്ള ഒരാളുമാണ് അപകടത്തിൽപെട്ടത്. ഗൗസുദ്ദീൻ (45), റാഹത്ത് (35) എന്നിവരാണ് മരിച്ചത്. ഗൗസുദ്ദീെൻറ മരുമകൻ ജുനൈദിനെയാണ് കാണാതായത്.
വെളിച്ചക്കുറവും തിരയും കാരണം കാണാതായയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവെച്ചിരിക്കയാണ്. ബുധനാഴ്ച രാവിലെ പരിശോധന പുനരാരംഭിക്കും. സംഘത്തിലുണ്ടായിരുന്ന മൂന്നു കൗമാരക്കാരടക്കമുള്ളവരെ രക്ഷപ്പെടുത്തിയതായി ആസ്േട്രലിയൻ വൃത്തങ്ങൾ അറിയിച്ചു. കുടുംബാംഗങ്ങളുടെ ഒത്തുചേരലിനായി ആസ്േട്രലിയയിൽ എത്തിയതാണ് സംഘമെന്ന് മരിച്ചവരുടെ ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.