വെനീസ്: കോടികൾ വിലമതിക്കുന്ന മുഗൾ കാലഘട്ടത്തിലെ ആഭരണങ്ങൾ ഇറ്റലിയിലെ കൊട്ടാരത്തിൽനിന്ന് മോഷണം പോയി. ഹോളിവുഡ് സിനിമക്കു സമാനമായ ആസൂത്രണത്തോടെയാണ് മോഷ്ടാക്കൾ വെനീസിലെ പാലാസോ ഡുക്കേലിൽ വൻ കവർച്ച നടത്തിയത്. ലോകത്തെ ഏറ്റവും മികച്ച ആഭരണങ്ങളെന്ന് ഫോബ്സ് മാസിക അടുത്തിടെ വിശേഷിപ്പിച്ചവ കളഞ്ഞുപോയി.
സന്ദർശകർക്കൊപ്പം അകത്തുകടന്ന് അതിസമർഥമായി ആഭരണങ്ങൾ കടത്തുകയായിരുന്നു. ദിവസങ്ങളായി തുടരുന്ന ആഭരണങ്ങളുടെ പ്രദർശനത്തിെൻറ അവസാന ദിനമാണ് സംഭവം.
െമറ്റൽ ഡിറ്റക്ടറുകളും അലാറവുമുൾെപടെ ശക്തമായ സുരക്ഷാ സന്നാഹങ്ങളെ മറികടന്നാണ് കവർച്ച. അലാറം പ്രവർത്തനരഹിതമായത് ശ്രദ്ധയിൽെപട്ട അധികൃതർ ഉടൻ സ്ഥലം വളഞ്ഞെങ്കിലും മോഷ്ടാക്കൾ സ്ഥലംവിട്ടിരുന്നു. 270 ആഭരണങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്.
ഇവയിൽ അൽഥാനി ശേഖരം എന്ന് അറിയപ്പെടുന്ന രണ്ടു കമ്മലുകളും ഒരു ബ്രൂച്ചുമാണ് നഷ്ടമായത്. മുഗൾ കാലത്തിലേതെന്ന് കരുതുന്ന ഇവ ശൈഖ് ഹമദ് ബിൻ അബ്ദുല്ല അൽഥാനിയുടെ പേരിലാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.