ഹോ​േങ്കാങ്ങിൽ മെട്രോ റെയിൽ സർവിസ്​ റദ്ദാക്കി

ഹോ​​​ങ്കോങ്​: പ്രതിഷേധക്കാർ മുഖംമൂടി ധരിക്കുന്നത്​ നിരോധിച്ചതിനു പിന്നാലെ ഹോ​ങ്കോങ്ങിൽ പൊതുഗതാഗത സംവിധാനമായ ​െമട്രോ റെയിൽ സർവിസ്​ റദ്ദാക്കി. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണിത്​. ഹോ​ങ്കോങ്ങിലെ ബാങ്കുകളും ഷോപ്പിങ്​മാളുകളും അടഞ്ഞുകിടന്നു. വെള്ളിയാഴ്​ച രാത്രി സമരത്തിൽ പ​െങ്കടുത്ത യുവാവി​​െൻറ കാലിന്​ പൊലീസ്​ വെടിവെച്ചതോടെയാണ്​ പ്രക്ഷോഭം കൂടുതൽ തീവ്രമായത്​.

മുഖാവരണ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടാണ്​ ജനം തെരുവിലിറങ്ങിയത്​. സമരം അടിച്ചമർത്താൻ കർശനമായ നടപടികൾ തുടരുമെന്ന്​ ചീഫ്​ എക്​സിക്യൂട്ടിവ്​ കാരീലാം സൂചിപ്പിച്ചു. കുറ്റവാളികളെ ചൈനക്കു കൈമാറുന്ന ബില്ലിനെതിരെ കഴിഞ്ഞ ജൂണിൽ തുടങ്ങിയ സമരമാണ്​ തുടരുന്നത്​. പ്രതിഷേധത്തെ തുടർന്ന്​ ബിൽ​ ഭരണകൂടം റദ്ദാക്കിയിരുന്നു. പൊലീസ്​ അടിച്ചമർത്തലിനെതിരെ നിഷ്​പക്ഷമായി അന്വേഷിക്കുക, ഹോ​ങ്കോങ്ങിന്​ കൂടുതൽ അധികാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്​ ഇപ്പോൾ സമരം. പലയിടത്തും സമരക്കാരെ പിരിച്ചുവിടാൻ പൊലീസ്​ ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ചു.

Tags:    
News Summary - Hong Kong protests continue after night of violence that halted rail services - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.