????? ????

കോവിഡിന്‍റെ സാമ്പത്തിക പ്രതിസന്ധി; ജർമനിയിൽ ധനമന്ത്രി ജീവനൊടുക്കി

‌ഫ്രാങ്ക്ഫർട്ട്: കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്തുള്ള മനോവിഷമത്താൽ ജർമനി യിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫർ (54) ജീവനൊടുക്കി. തോമസിനെ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്ന്​ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ജർമൻ ചാൻസലർ അംഗല മെർക്കലി​ന്റെ പാർട്ടിയായ സിഡിയുവി​ന്റെ നേതാവാണ്. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടി​ന്റെ പ്രധാനഭാഗമാണ് ഹെസെ സംസ്ഥാനം. ഡച്ച് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ ആസ്ഥാനമാണു ഫ്രാങ്ക്ഫർട്ട്. 10 വർഷമായി ഹെസെയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്​ തോമസ് ആണ്. കോവിഡ്​ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാനുള്ള കഠിന പ്രയത്​നത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം. ഭാര്യയും രണ്ടു മക്കളുമുണ്ട് തോമസ്​ ഷോഫർക്ക്​.

Tags:    
News Summary - german-minister-kills-self-being-worried-about-economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.