ജർമനിയിലെ അമ്പേറ്റ് മരണം: രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ബവേറിയ (ജർമനി): ബവേറിയ സംസ്ഥാനത്തിലെ പാസ്സാവു നഗരത്തിലെ ഗസ്റ്റ് ഹൗസിൽ ക്രോസ്സ്ബോയിൽ നിന്ന് അമ്പേറ്റ് മൂന്നുപ േർ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിൽ വീണ്ടും വഴിത്തിരിവ്. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിൽ നിന്ന് സമ ാനമായ രീതിയിൽ മരിച്ച രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.

പാസാവുവിൽ നിന്ന് 635 കിലോമീറ്റർ അകലെ ലോവ ർ സാക്സണി സംസ്ഥാനത്തിലെ ഗിഫ്‌ഫോൺ നഗരത്തിലാണ് രണ്ടാമത്തെ സംഭവം. പാസാവുവിൽ കൊല്ലപ്പെട്ട 33കാരിയുടെ സുഹൃത്തുകളുടെ മൃതശരീരങ്ങളാണ് സമാന സാഹചര്യത്തിൽ കണ്ടെടുത്തിട്ടുള്ളത്. ഇരുവരും 30 വയസുള്ളവരാണ്. പാസ്സാവു മരണങ്ങളുടെ കാരണം ഇതുവരെ തെളിയിക്കാൻ ജർമൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഹാൻഡ് ബാഗ് പോലും ഇല്ലാതെയാണ് മെയ് 11ന് ഫുൾ സ്യുട്ട് ധരിച്ചു താടിയുള്ള ഒരു പുരുഷനും കറുത്ത വേഷത്തിൽ രണ്ടു സ്ത്രീകളും ഗസ്റ്റ് ഹൗസിൽ ചെക്ക് ഇൻ ചെയ്യാനെത്തിയത്. സംഘത്തിലെ ഒരു സ്ത്രീ 85 യുറോ വാടകയുള്ള മൂന്ന് കിടക്കകളുള്ള മുറി രണ്ടു ദിവസം മുൻപ് ഓൺലൈൻ വഴിയാണ് ബുക്ക് ചെയ്തത്. എട്ട് മണിക്ക് ശേഷം കാറിൽ നിന്ന് നീല നിറമുള്ള ടെന്നീസ് കിറ്റിന് സാദൃശ്യമുള്ള വലിയ ബാഗ് മുറിയിലേക്ക് കൊണ്ടു പോകുന്നതു റിസപ്‌ഷനിൽ ഉള്ളവർ ശ്രദ്ധിച്ചിരുന്നു.

റസ്റ്ററന്‍റിൽ നിന്ന് ശീതളപാനീയം മാത്രം കഴിച്ച് എല്ലാവർക്കും ശുഭരാത്രി ആശംസിച്ച് സന്തോഷത്തോടെയാണ് സംഘം മുറിയിലേക്ക് പോയത്. ഒരു കിടക്കയിൽ ആലിംഗനം ചെയ്തു കിടന്നിരുന്ന പുരുഷന്‍റെയും സ്ത്രീയുടെയും തലയിലാണ് അമ്പ് തറച്ചു കയറിയിട്ടുള്ളത്. മറ്റേ സ്ത്രീ നിലത്തു കാർപ്പെറ്റിൽ നെഞ്ചിൽ അമ്പ് തറച്ച നിലയിലുമായിരുന്നു.

തൊട്ടടുത്ത മുറികളിൽ കുടുംബസമേതം ആളുകൾ താമസിച്ചിരുന്നു. ഇവരാവും കൊലപാതകം നടന്ന മുറിയിൽ നിന്ന് അസാധാരണമായ ഒന്നും കേട്ടിരുന്നില്ല. ഒരാളിന് വില്ലുകുലച്ച് സ്വയം ശരീരത്തിൽ അമ്പ് കൊള്ളിച്ച് മരിക്കുക അസാധ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Tags:    
News Summary - German crossbow deaths: Police find two bodies -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.