Posted On
date_range Updated On
date_range ൈഫ്രബുർഗ് കാണികൾ സഞ്ചരിച്ച ട്രെയിനിന് തീപിടച്ചു; മൂന്ന് പേർക്ക് പരിക്ക്
ബർലിൻ:ബുണ്ടസ് ലീഗയിൽ യൂണിയൻ ബെർലിന്‍ എതിരെയുള്ള മത്സരം കഴിഞ്ഞു മടങ്ങിയ ഫ്രൈബുർഗ് ടീം ആരാധകർ സഞ്ചരിച്ചിരുന്ന സ്പെഷ്യൽ ട്രെയിനിന് തീപിടിച്ചു. തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ബെർലിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനു തൊട്ടു മുമ്പായിരുന്നു തീപിടിത്തം. സാങ്കേതിക തകരായിരുന്നു കാരണമെന്നാണ് റിപ്പോർട്ട്. ട്രെയിൻ നിർത്തിയിട്ടിരുന്നതിനാൽ കൂടുതൽ ദുരന്തമുണ്ടായില്ല.
തീപിടിത്തത്തിൽ ട്രെയിനിലെ നാലു ബോഗികൾ പൂർണ്ണമായും കത്തിനശിച്ചു. രക്ഷപ്പെടുത്തിയ യാത്രക്കാരെ മറ്റൊരു സ്പെഷ്യൽ ട്രെയിനിൽ യാത്രയാക്കി. തലസ്ഥാന നഗരമായ ബെർലിനിൽ നിന്ന് 810 കിലോമീറ്റർ അകലെയാണ് ഫ്രാൻസ് സ്വിറ്റ്സർലൻഡ് അതൃത്തിയിലുള്ള ഫ്രൈബുർഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.